ഏഴാം നിലയിലെ പാർക്കിങ്ങിൽ നിന്ന് ബിഎംഡബ്ല്യു താഴേക്ക് വീണു. കാർ പാർക്ക് ചെയ്യാനെത്തിയ യുവതി ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതിനെ തുടര്‍ന്നാണ് അപകടം. അമേരിക്കയിലെ ടെക്സസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിന്‍റെ സിസിടിവി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കാറോടിച്ചിരുന്ന യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു.
ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലാണു സംഭവം. കെട്ടിടത്തിലുള്ള സിസിടിവി ക്യാമറയിലാണു അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. താഴത്തെ നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്ന ഒരു എസ്‌യുവിയുടെ സൈഡിലേക്കാണ് കാര്‍ വീണത്. ഈ വാഹനവും അദ്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഈ പാര്‍ക്കിംഗ് ഏരിയയില്‍ മുമ്പും സമാന അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വീഡിയോ കാണാം

