Asianet News MalayalamAsianet News Malayalam

ബിഎംഡബ്ല്യു കാറുകള്‍ ഇനി ഓണ്‍ലൈനായും വാങ്ങാം

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ കാറുകള്‍ വാങ്ങാന്‍ ഇനി ഷോറൂമില്‍ പോകണമെന്നില്ല. വാഹനം ഓണ്‍ലൈനായും വാങ്ങാം. ഇതിനായി ബിഎംഡബ്ല്യു ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണന ശൃംഖല ആരംഭിച്ചു. 

BMW launches online sales in India
Author
Mumbai, First Published Nov 16, 2018, 4:53 PM IST

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ കാറുകള്‍ വാങ്ങാന്‍ ഇനി ഷോറൂമില്‍ പോകണമെന്നില്ല. വാഹനം ഓണ്‍ലൈനായും വാങ്ങാം. ഇതിനായി ബിഎംഡബ്ല്യു ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണന ശൃംഖല ആരംഭിച്ചു. 

ബിഎംഡബ്ല്യുവിന്‍റെ ഏതു മോഡൽ കാര്‍ വേണമെങ്കിലും ഇനി ഓണ്‍ലൈനായി വാങ്ങാം. ഇതിനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇഎംഐ സംബന്ധമായ വിവരങ്ങളും വെബ്‌സൈറ്റ് നല്‍കും. 

വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിന്റെ ടെസ്റ്റ് ഡ്രൈവും ഓണ്‍ലൈനായി ബുക്ക് ചെയ്യാം. കമ്പനിയുടെ വിവിധ മോഡലുകള്‍ തമ്മില്‍ താരതമ്യപ്പെടുത്താം. കമ്പനി എക്‌സിക്യൂട്ടീവുമായി തത്സമയ സംഭാഷണവും നടത്താനും സൗകര്യമുണ്ട്. 

അടുത്തുള്ള ബിഎംഡബ്ല്യു ഡീലര്‍ഷിപ്പിന്റെ വിവരങ്ങളും ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. ബുക്ക് ചെയ്ത ശേഷം ബുക്കിങ്ങിന്റെ നിലവിലെ സ്ഥിതിവിവരങ്ങള്‍ എന്താണെന്ന് പരിശോധിക്കാനും വെബ്‌സൈറ്റ് വഴി സാധിക്കും. മോഡല്‍ തിരഞ്ഞെടുത്തശേഷം ബുക്കിങ് തുക ഓണ്‍ലൈനായി അടക്കണം. ബാക്കി തുക പിന്നീട്‌ ഓണ്‍ലൈനായോ ഓഫ് ലൈനായോ അടയ്ക്കാം. 

Follow Us:
Download App:
  • android
  • ios