Asianet News MalayalamAsianet News Malayalam

ഒന്നരലക്ഷം രൂപ വിലക്കുറവില്‍ ബിഎംഡബ്ല്യു ബൈക്കുകള്‍

BMW Motorrad cuts India bike prices
Author
First Published Feb 25, 2018, 4:37 PM IST

ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകളുടെ വില ഇന്ത്യയില്‍ കുത്തനെ കുറച്ചു. ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ച സാഹചര്യത്തിലാണിത്. ഇതോടെ ബിഎംഡബ്ല്യു S 1000 XR പ്രോ മോട്ടോര്‍സൈക്കിളുകള്‍ക്ക് 1.60 ലക്ഷം രൂപ വരെ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വഞ്ചര്‍, സ്‌പോര്‍ട്, ടൂറിംഗ്, ഹെറിറ്റേജ്, റോഡസ്റ്റര്‍ എന്നീ വിവിധ ശ്രേണികളിലുള്ള എല്ലാ മോഡലുകളുടെയും വിലയില്‍ പത്തു ശതമാനം വരെ കുറവുണ്ട്.

നേരത്തെ 800 സിസിയോ അതില്‍ താഴെയോ ഉള്ള ഇറക്കുമതി മോട്ടോര്‍സൈക്കിളുകള്‍ക്ക് അറുപത് ശതമാനം നികുതി കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. നികുതിയിളവിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് വില കുറച്ചതെന്ന് ബിഎംഡബ്ല്യു ഇന്ത്യ ഗ്രൂപ്പ് വ്യക്തമാക്കി.

നിലവില്‍ S 1000 RR, R 1200 RS, R 1200 GS, R 1200 GS അഡ്വഞ്ചര്‍, F 750 GS, F 850 GS, S 1000 XR, S 1000 R, R 1200 R, R നയന്‍ടി, R നയന്‍ടി സ്‌ക്രാമ്പ്‌ളര്‍, R നയന്‍ടി റേസര്‍, R 1200 RT, K 1600 GTL, K 1600 B തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബിഎംഡബ്ലിയുവിന്‍റെ ഇന്ത്യയിലെ വാഹനനിര. അതേസമയം നിരയില്‍ പുതുതായി എത്തിയ F 750 GS, F 850 GS മോട്ടോര്‍സൈക്കിളുകളുടെ വില ബിഎംഡബ്ല്യു കുറച്ചിട്ടില്ല. 20,000 രൂപ വിലക്കുറവോടെ ബിഎംഡബ്ല്യു R 1200 GS സ്റ്റാന്‍ഡേര്‍ഡ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Follow Us:
Download App:
  • android
  • ios