സ്വയം ഓടുന്ന ബൈക്കുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. 

സ്വയം ഓടുന്ന ബൈക്കുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഗോസ്റ്റ് റൈഡര്‍ എന്നാണ് R1200 GS മോഡലിനെ അടിസ്ഥാനമാക്കി ബിഎംഡബ്ല്യു നിര്‍മ്മിക്കുന്ന ബൈക്കിന്‍റെ പേര്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് സാധിക്കും.

ബൈക്കിലുള്ള 1,170 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് പരമാവധി123 bhp കരുത്തും 125 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 200 കിലോമീറ്ററിലധികം വേഗത്തില്‍ ഈ ബൈക്കിന് സഞ്ചരിക്കാനാവും. 

ബൈക്കിലെ റൈഡര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും പുതിയ ടെക്‌നോളജി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നും കമ്പനി അറിയിച്ചു. പാനിയറുകള്‍ മുഴുവന്‍ ഘടിപ്പിച്ച R1200 GS മോഡലിലാണ് പുതിയ ഓട്ടോണമസ് സാങ്കേതികവിദ്യ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്.