മണല്‍ക്കാറ്റ് ചതിച്ചു 98 കോടി രൂപയോളം വിലവരുന്ന 450 ബിഎംഡബ്ല്യൂ കാറുകള്‍ നശിച്ചു

ബെര്‍ലിന്‍: മണല്‍ക്കാറ്റ് ചതിച്ചതിനെ തുടര്‍ന്ന് വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 98 കോടി രൂപയോളം വിലവരുന്ന 450 കാറുകള്‍ പൊളിച്ചുവില്‍ക്കേണ്ട ഗതികേടില്‍ ബിഎംഡബ്ല്യൂ. 11 മില്യന്‍ പൗണ്ട് (ഏകദേശം 98 കോടി രൂപ) വിലവരുന്ന കാറുകളാണ് ജര്‍മ്മനിയില്‍ നിന്ന് ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടെ മണല്‍കാറ്റടച്ചതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായത്.

ജര്‍മ്മനിയിലെ സുഹാവെന്‍ തുറമുഖത്ത് വെച്ചാണ് സംഭവം. അതിശക്തമായ മണല്‍കാറ്റില്‍ 4000 ഓളം കാറുകള്‍ കുടുങ്ങിപ്പോയി. മണലില്‍ മൂടിയ നിലയിലായിരുന്നു വാഹനങ്ങള്‍. ഇതില്‍ 450 കാറുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ചുപോയതായി കമ്പനി അറിയിച്ചു. 3500 കാറുകള്‍ വൃത്തിയാക്കിയ ശേഷം പരിശോധിക്കേണ്ടി വരും. തകരാറില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ അവ ബ്രിട്ടനിലേക്ക് അയക്കുകയുള്ളൂ എന്നും കമ്പനി വ്യക്തമാക്കി.