ഓടിക്കൊണ്ടിരുന്ന കാര്‍ അപ്രതീക്ഷിതമായി തീപിടിച്ചു ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

ബെയ്ജിങ്: ഓടിക്കൊണ്ടിരുന്ന കാര്‍ അപ്രതീക്ഷിതമായി തീപിടിച്ചു. ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ലിയാന്‍യുന്‍ഗാംഗ് നഗരത്തിലാണ് കാര്‍ പെട്ടെന്ന് തീപിടിച്ച് ട്രാഫിക്കിനെ തന്നെ ബാധിച്ചത്.

മെയ് 29ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. കാറിന് തീപിടിച്ചത് കണ്ട് തീയണക്കാന്‍ അഗ്നിശമനോപകരണവുമായി ട്രാഫിക് പൊലീസുകാരന്‍ ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ തീയുടെ ശക്തി കാരണം ഇയാള്‍ പുറകോട്ട് തെറിച്ചു വീണതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.