Asianet News MalayalamAsianet News Malayalam

ബ്രിട്ടനില്‍ പെട്രോള്‍, ഡീസല്‍ വാഹന വില്‍പ്പന നിരോധിക്കുന്നു

Britain to ban all petrol and diesel vehicle sales by 2040
Author
First Published Jul 26, 2017, 10:36 AM IST

ബ്രിട്ടനില്‍ പെട്രോള്‍, ഡീസല്‍ വാഹന വില്‍പ്പന നിരോധിക്കുന്നു. ഇന്‍ഡിപ്പെന്‍ഡന്‍റ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 2040 ഓടെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാരിന്‍റെ കര്‍ശന നടപടി.

ഇതിന്‍റെ ഭാഗമായി 255 മില്ല്യണ്‍ പൗണ്ട് പ്രാദേശിക കൗണ്‍സിലുകള്‍ക്ക് ഫണ്ട് അനുവദിച്ചു. കൂടാതെ വായുമലിനീകരണം കുറയ്ക്കുന്നതിന് മൂന്ന് ബില്യണ്‍ പൗണ്ടും നല്‍കിയിട്ടുണ്ട്.

എന്നാല്‍ 2040 വരെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സമയം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പല സംഘടനകളും.

Follow Us:
Download App:
  • android
  • ios