അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലൻസിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തുന്ന യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. 

ഏറെ നേരം ആംബുലൻസിനു കടന്നു പോകാൻ  ഇട നൽകാതെ പായുകയാണ് ബുള്ളറ്റ്. ആംബുലന്‍സ് ഡ്രൈവർ പലതവണ ഹോൺ അടിച്ചിട്ടും ഇയാൾ വകവെയ്ക്കുന്നില്ല. കെഎസ്ആർടി ബസുകളടക്കം ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുമ്പോൾ ആ വശത്തുകൂടിതന്നെ മുന്നോട്ടുപോകാനാണ് ബുള്ളറ്റ് യാത്രികന്റെ ശ്രമമെന്നും വീഡിയോയില്‍ കാണാം. ആംബുലൻസിൽ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.