മഹാത്മ ഗാന്ധിയുടെ ദണ്ഡി മാര്‍ച്ചിനെ പ്രമേയമാക്കിയാണ്  ബുളളറ്റ് റെയില്‍വേ സ്റ്റേഷന്‍ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്

ദില്ലി: അഹമ്മദാബാദ് - മുംബൈ ബുളളറ്റ് റെയില്‍ സര്‍വ്വീസിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍റെ രൂപകല്‍പ്പന നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.ആര്‍.സി.) പുറത്തുവിട്ടു. സബര്‍മതി സ്റ്റേഷന്‍റെ രൂപകല്‍പ്പനയാണ് എന്‍.എച്ച്.ആര്‍.സി അനാവരണം ചെയ്തത്.

മഹാത്മ ഗാന്ധിയുടെ ദണ്ഡി മാര്‍ച്ചിനെ പ്രമേയമാക്കിയാണ് ബുളളറ്റ് റെയില്‍വേ സ്റ്റേഷന്‍ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. സബര്‍മതി സ്റ്റേഷനില്‍ നിന്ന് മുംബൈ വരെയുളള യാത്രയ്ക്ക് 3000 രൂപയാവും ചാര്‍ജ് ഈടാക്കുക.

ആദ്യമായാണ് ഒരു റെയില്‍വേ സ്റ്റേഷന്‍റെ രൂപകല്‍പ്പന എന്‍.എച്ച്.ആര്‍.സി. പുറത്തുവിടുന്നത്. സ്റ്റേഷന്‍റെ നിര്‍മ്മാണത്തിന് ആകെ 250 കോടിരൂപ ചിലവ് വരുമെന്നാണ് എന്‍.എച്ച്.ആര്‍.സി. കണക്ക് കൂട്ടുന്നത്. ഇന്ത്യയുടെ ആദ്യ ബുളളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിലാവും സര്‍വ്വീസ് നടത്തുക. 508 കി.മി. ദൂരമുളള ഈ പാതയില്‍ മണിക്കൂറില്‍ 320 കി.മി./ മണിക്കൂറിലാവും ട്രെയിന്‍ സര്‍വ്വീസ് നടത്തുക.