ആ ബസില്‍ ആരെങ്കിലും അവശേഷിച്ചിരിക്കുമോ? ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും

First Published 9, Mar 2018, 11:39 AM IST
Bus accident in China
Highlights
  • കൂറ്റന്‍ തൂൺ ബസിന് മുകളിൽ വീണ് വന്‍ അപകടം
  • വീഡിയോ

ബഹുനില കെട്ടിടത്തിന്റെ കൂറ്റന്‍ തൂൺ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുകളിൽ തകർന്നു വീഴുന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്നാല്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം.

വീഴ്ചയുടെ ആഘാതത്തിൽ ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് ബസിൽ അധികം ആളുകളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഷാങ്ഹായിയെ വിറപ്പിച്ച് ആഞ്ഞടിച്ച കാറ്റിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്.

 

loader