നെ​ഞ്ചു​വേ​ദ​നയുടെ രൂപത്തില്‍ മരണം എ​ത്തി​യ​പ്പോ​ഴും മു​പ്പ​തോ​ളം യാ​ത്ര​ക്കാ​രെ ജീവതത്തിന്‍റെ സുരക്ഷിതത്വത്തിലേക്ക് ഇറക്കിവിട്ട് അയാള്‍ മരണത്തിലേക്ക് ബസോടിച്ചു പോയി. അല്‍പ്പം താമസിച്ചിരുന്നെങ്കില്‍ മലമ്പാതയിലെവിടെയെങ്കിലും ഒടുങ്ങുമായിരുന്ന ആ ജീവിതങ്ങള്‍ക്ക് സ്റ്റാലിന്‍ എന്ന ബസ് ഡ്രൈവറെ ഒരു തേങ്ങലോടെയല്ലാതെ ഓര്‍ക്കാനാവില്ല. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലെ തേ​നി ത​മ്മ​നം​പെ​ട്ടി​യി​ലാ​ണ് സം​ഭ​വം.

തേ​നി-​കു​മ​ളി റൂ​ട്ടി​ൽ ഓ​ടു​ന്ന ജെ.​സി എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​ർ പെ​രി​യ​കു​ളം സ്വ​ദേ​ശി സ്​​റ്റാ​ലി​നാ​ണ്​ (34) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തേ​നി​യി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക്​ വ​രികയായിരുന്നു സ്റ്റാലിന്‍ ഓടച്ചിരുന്ന ബസ്.

ഗൂ​ഡ​ല്ലൂ​രി​നും ലോ​വ​ർ ക്യാ​മ്പി​നു​മി​ട​യി​ൽ എത്തിയപ്പോള്‍ സ്​​റ്റാ​ലി​ന് കടുത്ത നെ​ഞ്ചു​വേ​ദ​ന അനുഭവപ്പെട്ടു. ഉ​ട​ൻ ബ​സ്​ റോ​ഡി​​​ൻറെ ഓ​രം ചേ​ർ​ത്തു നിര്‍ത്തി. എ​ൻ​ജി​ൻ ഓ​ഫാ​ക്കി​യ​തും സ്റ്റാലിന്‍ കു​ഴ​ഞ്ഞു​ വീ​ഴു​ക​യാ​യി​രു​ന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

വാ​ഹ​നം കു​റ​ച്ചു​ദൂ​രം കൂ​ടി ഓ​ടി​യി​രു​ന്നെ​ങ്കി​ൽ വ​ള​വു​ക​ൾ നി​റ​ഞ്ഞ കു​മ​ളി മ​ല​മ്പാ​ത​യി​ൽ പ്ര​വേ​ശി​ക്കു​മാ​യി​രു​ന്നു. ബ​സി​നു​ള്ളി​ൽ ത​ള​ർ​ന്നു​വീ​ണ സ്​​റ്റാ​ലി​നെ യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും ചേ​ർ​ന്ന് ക​മ്പം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കൗ​സ​ല്യ​യാ​ണ് ഭാ​ര്യ. ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട്.