നടുറോഡില്‍ ഡ്രിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ച കാര്‍ തലകുത്തി മറിഞ്ഞു
റോഡുകളില് വാഹനം കൊണ്ട് അഭ്യാസപ്രകടനം നടത്തുന്നത് അടുത്തകാലത്തായി പതിവുകാഴ്ചയാണ്. ഈ അഭ്യാസക്കാര് ഇതുകൊണ്ട് തങ്ങള്ക്കും നിരപരാധികളായ ചുറ്റുമുള്ളവര്ക്കും സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് പലപ്പോഴും ബോധവാന്മാരായിരക്കില്ല.
ഗുജറാത്തിൽ നടന്ന ഇത്തരമൊരു അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അമിത വേഗത്തിൽ വന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മറിയുന്നതാണ് വീഡിയോ. വാഹനം ഡ്രിഫ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോര്ട്ട്. സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവിയില് പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മതിലിൽ ഇടിച്ച് വാഹനം തലകുത്തി മറിയുന്നതും ഒടുവില് കാറിനുള്ളിൽ നിന്ന് രണ്ടുപേർ ഇറങ്ങി വരുന്നതും വീഡിയോയില് കാണാം.
