ഓട്ടോറിക്ഷയില്‍ ചില വാഹനങ്ങള്‍ കെട്ടിവലിച്ച് കൊണ്ടുപോകുന്നത് സാധാരണമാണ് എന്നാല്‍ ചൈനയിലെ ഒരു മനുഷ്യന്‍ ചെയ്ത സാഹസം ശരിക്കും ആഗോള വൈറലാകുകയാണ്
ബീജിംഗ്: ഓട്ടോറിക്ഷയില് ചില വാഹനങ്ങള് കെട്ടിവലിച്ച് കൊണ്ടുപോകുന്നത് സാധാരണമാണ്. എന്നാല് ചൈനയിലെ ഒരു മനുഷ്യന് ചെയ്ത സാഹസം ശരിക്കും ആഗോള വൈറലാകുകയാണ്. ചൈനയിലെ ജിയാങ് പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്.ഒരു സെഡാന് കാര് ഓട്ടോയുടെ മുകളില് കയറ്റി കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള് സോഷ്യല് മീഡിയയില് ഹിറ്റായി ഓടുന്നത്.
ഓട്ടോറിക്ഷയേക്കാള് പത്തിരട്ടിയെങ്കിലും ഭാരമുള്ള കാറാണ് തിരക്കേറിയ ഹൈവേയില് കൂടി കൊണ്ടു പോകുന്നത്. എന്നാല് വീഡിയോ ചൈനീസ് സോഷ്യല്മീഡിയ സൈറ്റില് നിന്നും എടുത്തു നല്കിയ ചൈനീസ് പീപ്പിള് ഡെയ്ലിയുടെ റിപ്പോര്ട്ട് പ്രകാരം ഇത്തരത്തില് അപകടകരമായി വാഹനം ഓടിച്ചതിന് ഓട്ടോ ഡ്രൈവര്ക്ക് 13,605 രൂപയ്ക്ക് അടുത്തുവരുന്ന പിഴ അടക്കേണ്ടിവന്നു എന്നാണ്.
കേടായ കാര് കെട്ടിവലിച്ചുകൊണ്ട് പോകുന്നതിന് വാന് വാടകയ്ക്ക് എടുക്കാന് വലിയ തുക കൊടുക്കേണ്ടിവരും. ആ പണം ലാഭിക്കുന്നതിന് വേണ്ടിയാണ് ഇയാള് ഓട്ടോയില് കയറ്റിക്കൊണ്ടുപോയത്. ഏറെ പഴക്കം ചെന്ന് കാര് ആക്രി കടയില് വില്ക്കാന് കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്ട്ട്..
