വീടിന്‍റെ മുകളിലേക്ക് പറന്നിറങ്ങിയ കാര്‍

First Published 5, Mar 2018, 7:55 PM IST
Car on terrace
Highlights
  • വീടിന്‍റെ മുകളിലേക്ക് പറന്നിറങ്ങിയ കാര്‍

റോഡില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയിലേക്ക്പറന്നിറങ്ങിയ  മാരുതി സുസുക്കി ബലേനോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടിലാണ് സംഭവം. റോഡില്‍ നിന്നും ഏകദേശം ഇരുപതടി അകലത്തിലുള്ള വീടിന്റെ മേല്‍ക്കൂരയിലേക്കാണ് വാഹനം പറന്നിറങ്ങിയത്.

ഇറക്കത്തില്‍ അമിത വേഗത്തിലെത്തിയ ബലെനോയുടെ ഡെല്‍റ്റ പതിപ്പാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ മീഡിയനില്‍ കയറി ഉയര്‍ന്ന് പൊങ്ങി വീടിന്റെ മേല്‍ക്കൂരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്. 6,000 rpm ല്‍ 83 bhp കരുത്തും 4,000 rpm ല്‍ 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ബലെനോയുടെ ഹൃദയം. എന്തായാലും അപകടത്തിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

 

 

loader