റോഡിലേക്കും മുറ്റത്തേക്കും തനിയെ ഓടിയിറങ്ങി കാര്‍; അമ്പരപ്പിക്കുന്ന വീഡിയോ

First Published 27, Mar 2018, 9:19 PM IST
Car with out hand break
Highlights
  • റോഡിലേക്കും മുറ്റത്തേക്കും തനിയെ ഓടിയിറങ്ങി കാര്‍
  • അമ്പരപ്പിക്കുന്ന വീഡിയോ

നിര്‍ത്തിയിട്ടിടത്തു നിന്നും തനിയെ പിന്നോട്ടു നീങ്ങുന്ന ഒരു കാര്‍. തിരക്കേറിയ മെയിന്‍ റോഡിലേക്ക് മുന്നും പിന്നും നോക്കാതെ കുതിച്ചിറങ്ങിയ വാഹനം അതേ വേഗതയില്‍ മുന്നോട്ടും കുതിക്കുന്നു. ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ വീഡിയോ.

കോഴിക്കോടാണ് സംഭവം. ഒറ്റ നോട്ടത്തില്‍ കാറില്‍ എന്തോ ആവേശിച്ചതാണെന്നേ തോന്നൂ. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തനിയെ ഉരുണ്ട് റോഡിലേക്കും അവിടുന്ന് തിരിച്ച് മുറ്റത്തേയ്ക്ക് കയറാന്‍ ശ്രമിക്കുന്നതുമെല്ലാം വീടിന്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്.

തിരക്കേറിയ മെയിന്‍ റോഡിലേക്ക് കാര്‍ ഉരുണ്ട് ഇറങ്ങിയെങ്കിലും അപകടമൊന്നും സംഭവിക്കുന്നില്ലെന്നതാണ് അദ്ഭുതം. മൂന്നു തവണ റോഡിന് കുറുകെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചതിന് ശേഷമാണ് കാര്‍ നില്‍ക്കുന്നത്. റോഡിലൂടെ നടന്നു പോയ ഒരാള്‍ ചക്രത്തിനു പിന്നില്‍ കല്ലിട്ട് കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതും ആളുകള്‍ ഓടിക്കൂടുന്നതുമെല്ലാം വീഡിയോയിലുണ്ട്.

കാര്‍ ഗിയറിലിടാത്തതതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂട്രലില്‍ കിടക്കുന്ന വാഹനം ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാവാം. വീടിനുമുന്നിലെ റോഡില്‍ ചെറിയൊരു ഇറക്കമുണ്ടായിരുന്നതുകൊണ്ട് മുന്നോട്ടും വന്നു. എന്തായാലും ഇറക്കത്തില്‍ കാര്‍ നിര്‍ത്തുമ്പോള്‍ ഗിയറില്‍ തന്നെ സൂക്ഷിക്കണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഈ വീഡിയോ ഉറപ്പുവരുത്തുന്നു.

loader