Asianet News MalayalamAsianet News Malayalam

അരക്കോടിയുടെ ബിഎംഡബ്യു സ്വന്തമാക്കി ചെമ്പന്‍ വിനോദ്

Chemban Vinod Jose BMW
Author
First Published Jan 4, 2018, 10:44 PM IST

വില്ലനായും ഹാസ്യനടനായും സ്വഭാവനടനായും നായകനായും ഒടുവില്‍ തിരക്കഥകൃത്തായുമൊക്കെ തിളങ്ങി മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ചെമ്പന്‍ വിനോദ് ജോസ്. ചെമ്പന്‍റെ യാത്ര ഇനി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്യുവിന്റെ എന്‍ട്രി ലെവല്‍ എസ്.യു.വി X1 എം സ്‌പോര്‍ട്ട് മോഡലിലാണ് എന്നതാണ് കേരള വാഹനലോകത്തെ പുതിയ വാര്‍ത്ത. കൊച്ചിയിലെ ബിഎംഡബ്യു ഷോറൂമില്‍ നിന്നാണ് ചെമ്പന്‍ വിനോദ് എക്‌സ് വണ്‍ സ്വന്തമാക്കിയത്‌.

എം സ്‌പോര്‍ട്ടിന്റെ ഡീസല്‍ എന്‍ജിന്‍ വകഭേദമാണ് ചെമ്പന്‍ വിനോദ് സ്വന്തമാക്കിയത്. 1995 സിസി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 4000 ആര്‍പിഎമ്മില്‍ പരമാവധി 188 ബിഎച്ച്പി പവറും 1750 ആര്‍പിഎമ്മില്‍ പരമാവധി 400 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

ആറ് എയര്‍ബാഗുകള്‍ക്കൊപ്പം എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയവയാണ് വാഹനത്തിന്‍റെ സുരക്ഷാ മുഖം. ഏകദേശം 55 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂ വില.

Follow Us:
Download App:
  • android
  • ios