വർഷാവസാനത്തോടനുബന്ധിച്ചുള്ള ഈ വിലക്കിഴിവിനൊപ്പം നറുക്കെടുപ്പിലൂടെ വിജയിച്ച ഭാഗ്യവാന്മാരായ ഉപയോക്താക്കൾക്ക് നൂറ് ശതമാനം ക്യഷ് ബാക്കും നൽകും. ബീറ്റ്, എൻജോയ്, ക്രൂസ്, ട്രെയിൽബ്ലേസർ, സെയിൽ എന്നീ മോഡലുകൾക്കാണ് 1.89 ലക്ഷം വരെഡിസ്‌കൗണ്ട് ലഭിക്കുക.
വർഷാവസാന ഓഫറിനു ശേഷം ഷവർലെ ബീറ്റ് 3.69ലക്ഷത്തിനും സെയിൽ എൻബി 4.99ലക്ഷത്തിനും എൻജോയ് 5.99ലക്ഷത്തിനും ക്രൂസ് സെഡാൻ 12.95ലക്ഷത്തിനും ട്രെയിൽബ്ലെയിസർ 23.95ലക്ഷത്തിനും ലഭ്യമാകും.
ഇഷ്ടമുള്ള കാറുകൾ കുറഞ്ഞനിരക്കിൽ സ്വന്തമാക്കാനുള്ള ഇത്രയും നല്ല സുവർണാവസരം ഇനി ലഭിക്കില്ലെന്നാണ് ജനറൽ മോട്ടേഴ്സ് തലവൻ ജാക്ക് ഉപാൽ വ്യക്തമാക്കിയത്. നവംബറിൽ ആരംഭിച്ച റീടെയിൽ ക്യാപേയ്നിന് നല്ല പ്രതികരണം ലഭിച്ചതിനാൽ വർഷവസാന ഓഫർ എന്ന രീതിയിൽ ഇതു ദീർഘിപ്പിക്കുകയായിരുന്നുവെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
