ദില്ലി:രാജഥാനി, ശതാബ്ദി ട്രെയിനുകളിലെ ഭക്ഷണത്തിനെതിരെ ഇതുവരെ ലഭിച്ചത് 9,804 പരാധികള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലഭിച്ച പരാധികളുടെ എണ്ണമാണിത്.
ഭക്ഷണത്തിലെ അപകാതകളെ തുടര്‍ന്ന് ട്രെയിനില്‍ ഭക്ഷണം വിളമ്പുന്ന 3,486 പേര്‍ക്ക് ഇതുവരെ പിഴ അടയ്ക്കേണ്ടി വന്നതായി റെയില്‍വേ മന്ത്രി രാജേന്‍ ഗൊഹെയ്ന്‍ ലോക്സഭയില്‍ വ്യക്തമാക്കി.
ഇതുകൂടാതെ 3,624 പേര്‍ക്ക് താക്കീത് നല്‍കുകയും 10 കോണ്‍ട്രോക്റ്റേഴ്സിനെ പിരിച്ച് വിടുകയും 1,134 പേരെ ഉപദേശിക്കുകയും ചെയ്തു.എന്നാല്‍ 467 പരാധികള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
