Asianet News MalayalamAsianet News Malayalam

'ബിക്കിനി എയര്‍ലൈന്‍സ്' ഇന്ത്യയിലേക്ക്

  • 'ബിക്കിനി എയര്‍ലൈന്‍സ്' എന്ന് പ്രശസ്തമായ വിമാന കമ്പനി ഇന്ത്യയിലേക്ക്
Controversial Bikini Airline Is Coming To India Soon Announces Direct Flights From New Delhi

ദില്ലി: 'ബിക്കിനി എയര്‍ലൈന്‍സ്' എന്ന് പ്രശസ്തമായ വിമാന കമ്പനി ഇന്ത്യയിലേക്ക്. ബിക്കിനി ധരിച്ച ഏയര്‍ഹോസ്റ്റസുമാരുടെ സാന്നിധ്യമാണ് തായ്വാനില്‍ നിന്നുള്ള വിയര്‍ട്ട് ജെറ്റ് എന്ന വിമാന കമ്പനിക്ക് ഈ പേര് വരാന്‍ കാരണം. ബിക്കിനി പരീക്ഷണത്തിലൂടെ വന്‍ ഹിറ്റായ വിമാന സര്‍വീസ് ഈ വര്‍ഷം ജൂലൈ മുതല്‍ ഇന്ത്യയില്‍ നിന്ന് ആരംഭിക്കും എന്നാണ് വിവരം.

ദില്ലിയില്‍ നിന്നും വിയത്നാമിലേക്ക് ആയിരിക്കും ഈ കമ്പനിയുടെ ആദ്യ സര്‍വ്വീസ്. അതും ആഴ്ചയില്‍ മൂന്ന് തവണ മാത്രം.ശരീരത്തിന്റെ അഴകളവുകള്‍ ദൃശ്യമാക്കുന്ന വിധത്തില്‍ അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിയര്‍ട്ട് ജെറ്റിന്‍റെ പ്രധാന പ്രത്യേകത തന്നെ.  വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നില്‍.

2017 ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത വിയേര്‍ട്ട്ജറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം സമ്പാദ്യമുണ്ടാക്കിയത്. ആഭ്യന്തരമായും അന്താരാഷ്ട്രമായും 60 റൂട്ടുകളിലാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നാല്‍ വിവാദങ്ങളും ഈ വിമാന സര്‍വ്വീസിനെ ബാധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളില്‍ കളിക്കാര്‍ക്ക് തൊടാനും പിടിക്കാനും അവസരം നല്‍കി ബിക്കിനി ഷോ നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.


 

Follow Us:
Download App:
  • android
  • ios