യാത്രക്കാരുമായി നദിയിലേക്കു വീണ ബസിനെ വഴിയാത്രക്കാരാനായ ക്രെയിന്‍ ഡ്രൈവര്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം. തിരക്കേറിയ റോഡില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ബസില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

ബസ് നദിയിലേക്ക് വീഴുന്നത് കണ്ട് വഴിയരികില്‍ നിന്ന ക്രെയിന്‍ ഡ്രൈവര്‍ പാഞ്ഞെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നദിയോട് ചേര്‍ത്ത് തന്‍റെ ക്രെയിന്‍ നിര്‍ത്തിയിടുന്നതും ബസ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.