Asianet News MalayalamAsianet News Malayalam

ഡിജിപിയെ ഡ്രൈവറില്ലാ കാര്‍ 'തട്ടിക്കൊണ്ടുപോയി'!

പൊലീസ് മേധാവി ലോക്നാഥ് ബഹ്റയെ ഡ്രൈവറില്ലാ കാര്‍ തട്ടിക്കൊണ്ടു പോയി. കേട്ടയുടന്‍ ഞെട്ടേണ്ട. സാങ്കേതികവിദ്യയുടെ ഉപയോഗവും ദുരുപയോഗവും വ്യക്തമാക്കാനായിരുന്നു ഈ തട്ടിക്കൊണ്ടു പോകലെന്നു മാത്രം. 

D G P with driver less car
Author
Kochi, First Published Oct 6, 2018, 12:39 PM IST

കൊച്ചി: പൊലീസ് മേധാവി ലോക്നാഥ് ബഹ്റയെ ഡ്രൈവറില്ലാ കാര്‍ തട്ടിക്കൊണ്ടു പോയി. കേട്ടയുടന്‍ ഞെട്ടേണ്ട. സാങ്കേതികവിദ്യയുടെ ഉപയോഗവും ദുരുപയോഗവും വ്യക്തമാക്കാനായിരുന്നു ഈ തട്ടിക്കൊണ്ടു പോകലെന്നു മാത്രം. 

കൊച്ചിയിലെ കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളന വേദിയിലായിരുന്നു ഡ്രൈവറില്ലാ കാറും ഹാക്കിങ്ങും തത്സമയം അവതരിപ്പിക്കപ്പെട്ടത്. പകല്‍വെളിച്ചത്തില്‍ ക്യാമറകളെയും വന്‍ പോലീസ് സംഘത്തെയും സാക്ഷിയാക്കിയാണ് ഡിജിപിയെ ബന്ദിയാക്കിയ കാര്‍ കുതിച്ചു പാഞ്ഞത്.  ആദ്യം ഡ്രൈവറില്ലാതെ കാര്‍ ഓടുന്നത് അവതരിപ്പിച്ചു. അതിനുശേഷമായിരുന്നു കാര്‍ ഹാക്കിങ്ങും തട്ടിക്കൊണ്ടുപോകലും. 

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്സ് ആന്‍ഡ് കോഗ്‌നിറ്റീവ് സിസ്റ്റംസ് ആഗോള മേധാവി റോഷി ജോണും സംഘവുമാണ് ഡ്രൈവറില്ലാ കാറുകളുടെ ഗുണവും ദോഷവും ഒരേസമയം അവതരിപ്പിച്ചത്.  

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഡ്രൈവറില്ലാ കാറുകളുടെ ഗവേഷണത്തിലാണ് റോഷി ജോണ്‍. ഏകദേശം ഒന്നരക്കോടി രൂപയോളം മുടക്കി ടാറ്റ നാനോ കാറിന് രൂപമാറ്റം വരുത്തി സെന്‍സറുകളും ക്യാമറയുമെല്ലാം ഘടിപ്പിച്ചാണ് ഡ്രൈവറില്ലാ കാറാക്കി മറ്റിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതു മൂലമുള്ള അപകടങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാന്‍ ഡ്രൈവറില്ലാ കാറുകള്‍ക്ക് കഴിയും. എന്നാല്‍ ഡ്രൈവറില്ലാതെ ഓടുന്ന കാറുകളെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെ പുറത്തുനില്‍ക്കുന്ന ഒരാള്‍ക്ക് നിയന്ത്രിക്കാനാവുമെന്നതാണ് ഡിജിപിയെ ബന്ദിയാക്കിയ നാടകത്തിലൂടെ റോഷിയും സംഘവും തെളിയച്ചത്. 

D G P with driver less car

Follow Us:
Download App:
  • android
  • ios