Asianet News MalayalamAsianet News Malayalam

മഹീന്ദ്രയുടെ സ്രാവിനെ അഴിച്ചു പണിത് ആഢംബരം നിറച്ചു!

എംപിവി വാഹന ശ്രേണിയില്‍ മഹീന്ദ്ര ആന്‍ഡ് പുറത്തിറക്കിയ മരാസോ മികച്ച ബുക്കിങ് നേടി മുന്നേറ്റം തുടരുകയാണ്. ഈ ഘട്ടത്തില്‍ മരാസോയുടെ ഇന്‍റീരിയര്‍ അഴിച്ചുപണിത് നൂതന രൂപത്തില്‍ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ഡിസി ഡിസൈന്‍ എന്ന വാഹന മോഡിഫൈയിംഗ് ഗ്രൂപ്പ്. 
 

DC Marazzo
Author
Mumbai, First Published Oct 21, 2018, 11:25 AM IST

എംപിവി വാഹന ശ്രേണിയില്‍ മഹീന്ദ്ര ആന്‍ഡ് പുറത്തിറക്കിയ മരാസോ മികച്ച ബുക്കിങ് നേടി മുന്നേറ്റം തുടരുകയാണ്. ഈ ഘട്ടത്തില്‍ മരാസോയുടെ ഇന്‍റീരിയര്‍ അഴിച്ചുപണിത് നൂതന രൂപത്തില്‍ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ഡിസി ഡിസൈന്‍ എന്ന വാഹന മോഡിഫൈയിംഗ് ഗ്രൂപ്പ്. 

പിന്‍ നിരയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന തരത്തിലാണ് അകത്തളത്തിലെ മാറ്റങ്ങള്‍. മൂന്നാം നിരയില്‍ ലക്ഷ്വറി ലോഞ്ചിന് സമാനമാണ് സീറ്റ്. യാത്രക്കാര്‍ക്ക് മികച്ച ലെഗ് സ്‌പേസും ലഭിക്കും. അധിക കുഷ്യനില്‍ ലെതറില്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. 

രണ്ടാം നിരയിലെ  യാത്രക്കാര്‍ക്ക് വീഡിയോയും മറ്റും കാണാന്‍ ഡിസ്‌പ്ലേ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കപ്പ് ഹോള്‍ഡര്‍ സ്‌പേസും മറ്റും നല്‍കി ലക്ഷ്വറി അനുഭവം നല്‍കുന്നതാണ് രണ്ടാം നിരയിലെ ആംറസ്റ്റ് ഭാഗം. വിവിധ നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിങ്ങും നല്‍കിയിട്ടുണ്ട്.  ലെതര്‍, വുഡണ്‍ ഇന്‍സേര്‍ട്ട്‌സ് ഡോറിലും സ്ഥാനംപിടിച്ചു. ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍ എന്നിവയിലും വുഡണ്‍ ആവരണമുണ്ട്. 

DC Marazzo

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ലക്ഷ്വറി മരാസോയ്ക്കും കരുത്തേകുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

2018 സെപ്തംബര്‍ 3നാണ് വാഹനം വിപണിയിലെത്തുന്നത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും.  9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വാഹനത്തിന്‍റെ വില. നാല് മോഡലില്‍ വാഹനം ലഭിക്കും. 

എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. എം 2 ന് 9.99 ലക്ഷം രൂപയും എം 4 ന് 10.95 ലക്ഷം രൂപയും എം 6 ന് 12.40 ലക്ഷം രൂപയും എം 8 ന് 13.90 ലക്ഷം രൂപയുമാണ് വില.  17.6 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്. 

Follow Us:
Download App:
  • android
  • ios