Asianet News MalayalamAsianet News Malayalam

ഡീലര്‍മാരുടെ ഡെമോ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു

ടെസ്റ്റ് ഡ്രൈവിന് നല്‍കുന്ന ഡെമോ കാറുകള്‍ ഒരുപാട് കാലം ഓടിച്ച ശേഷം മറിച്ചു വില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ഡീലര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

demo cars owned by dealers need to be registered Says Kerala HC
Author
High Court of Kerala, First Published Aug 27, 2019, 10:59 AM IST

കൊച്ചി: കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന ഡെമോ കാറുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വാഹനനിയമപ്രകാരം ഇതു നിര്‍ബന്ധമാണെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. 

കാര്‍ ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊടുക്കുന്ന ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷറുടെ ഉത്തരവിനെതിരെ കേരള ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനും മെഴ്സിഡന്‍സ് ബെന്‍സ് ഡീലറായ രാജശ്രീ മോട്ടോഴ്സും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍റെ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

കാര്‍ വാങ്ങാനും പരിശോധിക്കാനുമായി എത്തുന്ന ഉപഭോക്താകള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി നല്‍കുന്ന ഡെമോ കാറുകള്‍ പല ഡീലര്‍മാരും ഒരുപാട് കാലം ഓടിച്ച ശേഷം മറിച്ചു വില്‍ക്കുകയാണെന്നും ഇതു സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവയുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത്. 

Follow Us:
Download App:
  • android
  • ios