Asianet News MalayalamAsianet News Malayalam

നോട്ട് പിന്‍വലിക്കല്‍; വാഹനവിപണിക്കും കനത്ത തിരിച്ചടി

Demonetisation affects the auto industry
Author
First Published Nov 28, 2016, 5:00 PM IST

റൂറല്‍ പ്രദേശങ്ങളിലെ വാഹനവിപണിക്കാണ് തീരുമാനം ഏറെ ദോഷകരമായത്. ഇരുചക്ര വാഹന വിപണിക്കും ഇത് കനത്ത തിരിച്ചടിയായി. ഇരുചക്രവാഹനങ്ങള്‍ വാങ്ങു​മ്പോൾ ഭൂരിഭാഗം ഉപ​ഭേക്താകളും പണമാണ്​ നൽകുന്നത്​. നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത്​ വ​ന്നതോടെ പലരും ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന്​ പിൻമാറുകയാണ്​.

സമാന സ്​ഥിതിയാണ്​ കാർ വിപണിയിലും. ലക്ഷ്വറി, എസ്‍യുവി വാഹനവിപണിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്ന് ഈ മേഖലയിലെ നിരീക്ഷകര്‍ പറയുന്നു. വാഹന വിൽപന കുത്തനെ കുറഞ്ഞത് സർക്കാരി​ന്‍റെ നികുതി വരുമാനത്തിനും വിനയായി.

ഡിസംബറിലാണ് പ്രതിസന്ധിയുടെ ആഴം കൂടുതല്‍ വ്യക്തമാകുകയെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ പറയുന്നത്. ജനുവരിയോടെ വിപണി സാധാരണ നിലയിലാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

തിരിച്ചടി മറികടക്കാൻ പുതിയ ​തന്ത്രങ്ങളുമായി വിപണി​യിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ പല നിര്‍മ്മാതാക്കളും. പേടിഎം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പലരും. ഹോണ്ട കാറുകൾക്ക്​ 100 ശതമാനം ഓൺ റോഡ്​ വായ്​പ നൽകി വിപണി പിടിക്കാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചുരുക്കത്തില്‍ നോട്ട് പ്രതിസന്ധിയുടെ കാലത്ത് മികച്ച  ഓഫറുകള്‍ വാഹന ഉപഭോക്താക്കളെ തേടിയെത്താനാണ് സാധ്യത.

 

 

Follow Us:
Download App:
  • android
  • ios