ഓരോ മോഡലിനും 2.71 ലക്ഷം വരെയുള്ള ഓഫറുകളാണ് മഹീന്ദ്ര മുന്നോട്ട് വയ്ക്കുന്നത്. വേരിയന്റുകൾക്ക് അനുസൃതമായി മഹീന്ദ്ര സ്‌കോർപ്പിയോയ്ക്ക് 50,000രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ബോലെറോയ്ക്ക് 67,000രൂപവരേയുള്ള ഡിസ്‌കൗണ്ടും ലഭ്യമാണ്.

മികച്ച വില്പന കാഴ്ചവെക്കുന്ന പ്രീമിയം എസ്‌യുവി മോഡലുകളായ എക്സ്‌യുവി500, കെയുവി 100 എന്നിവയ്ക്ക് 89,000, 73,000രൂപാ നിരക്കിലാണ് ഓഫർ. കുറച്ച് മാസങ്ങളിലായി എക്സ്‌യുവി500ന്റെ വില്പന വളരെ കുറവായതിനാലാണ് ഡിസ്‌കൗണ്ടിൽ അല്പം വർധനവ്.

മഹീന്ദ്രയുടെ ഏറ്റവും കൂടിയ വിലയ്ക്കുള്ള എസ്‌യുവി സാങ്‌യോങ് റെക്സ്ടണിന് 2.71 ലക്ഷത്തിന്റെ വളരെ ആകർഷകമായ ഓഫറാണ് നൽകിയിരിക്കുന്നത്. കറൻസി നിരോധനത്തെ തുടർന്ന് ഹ്യുണ്ടായ്, മാരുതി പോലുള്ള നിർമാതാക്കളും വിവിധ ഓഫറുകളുമായി രംഗത്തുണ്ട്.