Asianet News MalayalamAsianet News Malayalam

സാന്‍ട്രോ പിന്നാലെയുണ്ട്, പക്ഷേ മാരുതിയെ തോല്‍പ്പിക്കാനാവില്ല മക്കളേ!

2018 നവംബറിലെ രാജ്യത്തെ വാഹനവില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ പതിവുപോലെ മാരുതി സുസുക്കി ഒന്നാം സ്ഥാനത്ത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട പത്തു കാറുകളില്‍ ആദ്യത്തെ ആറ് സ്ഥാനങ്ങളിലും മാരുതിയുടെ കാറുകളാണ്. മികച്ച വില്‍പനയുള്ള ആദ്യത്തെ പത്തു കാറുകളില്‍ മാരുതിക്കും ഹ്യുണ്ടായ്ക്കും മാത്രമാണ് ഇടമുള്ളത്‌. 

Detaild List Of India's Top-Selling Cars In November 2018
Author
Delhi, First Published Dec 6, 2018, 10:57 PM IST

2018 നവംബറിലെ രാജ്യത്തെ വാഹനവില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ പതിവുപോലെ മാരുതി സുസുക്കി ഒന്നാം സ്ഥാനത്ത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട പത്തു കാറുകളില്‍ ആദ്യത്തെ ആറ് സ്ഥാനങ്ങളിലും മാരുതിയുടെ കാറുകളാണ്. മികച്ച വില്‍പനയുള്ള ആദ്യത്തെ പത്തു കാറുകളില്‍ മാരുതിക്കും ഹ്യുണ്ടായ്ക്കും മാത്രമാണ് ഇടമുള്ളത്‌.  അടുത്തിടെ പുറത്തിറങ്ങിയ ഹ്യുണ്ടായിയുടെ സാന്‍ട്രോ ആദ്യ പത്തില്‍ ഇടം പിടിച്ചെന്നതും ശ്രദ്ധേയമാണ്.

നവംബറില്‍ 22,191 യൂണിറ്റ് വിറ്റഴിച്ച മാരുതിയുടെ സ്വിഫ്റ്റാണ് ലിസ്റ്റില്‍ ഒന്നാമത്. 2018 ഒക്ടോബറില്‍ സ്വിഫ്റ്റിന്റെ വില്‍പന 17,215 യൂണിറ്റായിരുന്നു. 21,037 യൂണിറ്റ് വില്‍പനയോടെ ഡിസയറാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബലേനോയും (18,649 യൂണിറ്റ്) ആള്‍ട്ടോയുമാണ് (18,643 യൂണിറ്റ്) മൂന്നും നാലു സ്ഥാനങ്ങളില്‍. ആള്‍ട്ടോയുടെ വില്‍പന 3,537 യൂണിറ്റോളം കുറവാണിത്. വിറ്റാര ബ്രെസ (14,378 യൂണിറ്റ്), വാഗണ്‍ ആര്‍ (11,311 യൂണിറ്റ്) എന്നിവ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലെത്തി. 

ഏഴ് മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ ഹ്യുണ്ടായിയാണ്. 10,555 യൂണിറ്റ് വില്‍പനയോടെ ഐ20 യാണ് ഏഴാം സ്ഥാനത്ത്. ക്രെറ്റയുടെ 9677 യൂണിറ്റും ഗ്രാന്‍ഡ് ഐ10-ന്റെ 9252 യൂണിറ്റും വിറ്റു. പുത്തന്‍ സാന്‍ട്രോ 9009 യൂണിറ്റ് വിറ്റാണ് പത്താം സ്ഥാനത്തെത്തിയത്. 

ദീപാവലി ഉത്സവസീസണായിട്ടും നവംബറില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ 11 ശതമാനത്തോളം ഇടിവ് നേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുചക്ര വാഹന വില്‍പനയില്‍ 13 ശതമാനവും നാലുചക്ര വാഹന വില്‍പ്പനയില്‍ 14 ശതമാനത്തിന്റെയും ഇടിവാണുണ്ടായത്. 

വിശദമായ വില്‍പ്പന കണക്കുകള്‍

  • മാരുതി സുസുക്കി സ്വിഫ്റ്റ് - 22191 യൂണിറ്റ് 
  • മാരുതി സുസുക്കി ഡിസയര്‍ - 21037 യൂണിറ്റ് 
  • മാരുതി സുസുക്കി ബലേനോ - 18649 യൂണിറ്റ് 
  • മാരുതി സുസുക്കി ആള്‍ട്ടോ - 18643 യൂണിറ്റ് 
  • മാരുതി സുസുക്കി വിറ്റാര ബ്രെസ - 14378 യൂണിറ്റ് 
  • മാരുതി സുസുക്കി വാഗണ്‍ആര്‍ - 11311 യൂണിറ്റ് 
  • ഹ്യുണ്ടായ് ഐ 20 - 10555 യൂണിറ്റ്
  • ഹ്യുണ്ടായ് ക്രെറ്റ - 9677 യൂണിറ്റ് 
  • ഹ്യുണ്ടായ് ഐ10 - 9252 യൂണിറ്റ് 
  • ഹ്യുണ്ടായ് സാന്‍ട്രോ - 9009 യൂണിറ്റ്
Follow Us:
Download App:
  • android
  • ios