ന്യൂഡൽഹി: ഡബിൾ ഡെക്കർ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ വരുന്നു. ജൂബലൈ മുതല്‍ ഏറ്റവും തിരക്കുള്ള റൂട്ടുകളിൽ എ സി ഡബിൾ ഡെക്കർ സർവീസുകൾ ആരംഭിക്കാനാണ് റെയിൽവെയുടെ തീരുമാനം. 'ഉദയ്' എന്ന് പേരുള്ള ഈ എ.സി ട്രെയിനുകളിലെ കോച്ചുകളിൽ120 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ടായിരിക്കും. യാത്രികർക്ക് ചായ, കാപ്പി, ഭക്ഷണം എന്നിവ നൽകാനുള്ള വെൻഡിങ് മെഷിനുകളും ഉണ്ടായിരിക്കും.

ഡൽഹി-ലക്നൗ പോലുള്ള ഏറ്റവും തിരക്കേറിയ റൂട്ടികളിലായിരിക്കും ഈ സർവീസുകൾ നിലവിൽ വരിക. മെയിൽ- എക്സ്പ്രസ് ട്രെയിനുകളിലെ മൂന്നാം ക്ളാസ് എ.സി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഈ ട്രെയിനുകളില്‍ ഈടാക്കുക. കോച്ചുകളിലോരോന്നിലും വലിയ എൽ.സി.ഡി സ്ക്രീനുകളും വൈഫൈ സ്പീക്കർ സിസ്റ്റവും ഉണ്ടായിരിക്കും.

മറ്റ് ട്രെയിനുകളേക്കാൾ നാൽപത് ശതമാനം യാത്രക്കാരെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്നതിനാൽ ഈ റൂട്ടുകളിലുള്ള തിരക്ക് വലിയ തോതിൽ കുറക്കാൻ ഉദയ് ട്രെയിനുകൾക്ക് കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.