രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു അപകടമുണ്ടായാല്‍ പലരും ആദ്യം കുറ്റപ്പെടുത്തുക വലിയ വാഹനത്തേയും അതിന്‍റെ ഡ്രൈവറേയുമാകും. എന്നാല്‍ ഒരു ബൈക്ക് യാത്രികന്‍റെ കയ്യിലിരിപ്പു മൂലം തകര്‍ന്നത് രണ്ട് കാറുകളാണ്. അമേരിക്കയിലെ കാലിഫോർണിയ ഹൈവേയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. തന്‍റെ മുന്നില്‍ കയറിയ ദേഷ്യത്തിന് ഒരു ബൈക്ക് യാത്രികന്‍ കാറില്‍ ചവിട്ടുന്നതും കാര്‍ ഡ്രൈവര്‍ ബൈക്കിനെ തട്ടാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുന്നതുമാണ് വീഡിയോയില്‍. കഴിഞ്ഞ ബുധനാഴ്ച്ച പ്രാദേശിക സമയം പുലർച്ചെ 5.40 നാണു സംഭവം. ഹൈവേയിലൂടെ വന്ന മറ്റൊരു യാത്രികനാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.

