ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്റർ പിന്നെ സംഭവിച്ചത്

അടുത്തകാലത്തായി പലപ്പോഴും ചില ഡ്രൈവര്‍മാര്‍ക്ക് പറ്റുന്ന അബദ്ധമാണ് ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടുന്നത്. ഇതു മൂലം നിരവധി അപകടങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നടന്നു കഴിഞ്ഞു. ഇത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാലിഫോർണിയയിലെ സാന്റാമോണിക്കയിലാണ് സംഭവം.

നാലാം നിലയിലെ പാർക്കിങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വാഹനമോടിച്ച സ്ത്രീ അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർത്തുകയായിരുന്നു. എന്നാല്‍ പാർക്കിങ്ങിലെ കമ്പി വേലിയിൽ തട്ടി നിന്നതുകൊണ്ട് വാഹനം താഴേക്ക വീണില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.