നടുറോഡില്‍ മുട്ടിലിഴഞ്ഞ് കുഞ്ഞ്; ചീറിപ്പാഞ്ഞൊരു ലോറി!

First Published 21, Mar 2018, 9:29 PM IST
Driver in Vietnam spots a BABY crawling across the road
Highlights
  • നടുറോഡില്‍ മുട്ടിലിഴഞ്ഞ് കുഞ്ഞ്
  • ചീറിപ്പാഞ്ഞൊരു ലോറി!

തിരക്കേറിയ റോഡില്‍ എന്തോ അനങ്ങുന്നത് കണ്ടാണ് പാഞ്ഞുവന്ന ആ ലോറിയുടെ ഡ്രൈവര്‍ സ‍ന്‍ ബ്രേക്ക് ചെയ്തത്. നടുറോഡില്‍ ആ കാഴ്ച കണ്ട് അയാള്‍ ഞെട്ടി. റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കുന്നു. വിയറ്റ്മാനിലെ ഖ്വാങ് നിമിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലോറിയുടെ പിന്നാലെ വന്ന കാറിന്‍റെ ഡാഷ് കാമില്‍ പതിഞ്ഞ ചിത്രങ്ങളാണ് വൈറലാകുന്നത്.

ലോറി നിര്‍ത്തിയയുടന്‍ റോഡിന്റെ മറുഭാഗത്തുനിന്നും ഒരു സ്ത്രീ ഓടിവരുന്നതും മീഡിയന്‍ ചാടിക്കടന്ന് കുട്ടിയെ വാരിയെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനം നിര്‍ത്തി റോഡ് ക്രോസ് ചെയ്ത് യുവതി പുറത്തു പോയ സമയത്ത് വാഹനത്തിലുണ്ടായിരുന്ന കുട്ടി തുറന്നുകിടന്ന ഡോറിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമ്മ പോയവഴിയെ കുഞ്ഞ് റോഡ് മുറിച്ച് കടക്കുന്നത് ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടു മാത്രം വന്‍ ദുരന്തം ഒഴിവായതില്‍ ദൈവത്തിനു നന്ദി പറയുകയാണ് സോഷ്യല്‍ മീഡിയ

loader