Asianet News MalayalamAsianet News Malayalam

ട്രെയിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി യുവാവ്; അന്തംവിട്ട് പിന്നാലെയെത്തിയ പൊലീസ്

  • ചേസിംഗ്
  • ട്രെയിന് മുന്നിലേക്ക് യുവാവ് കാര്‍ ഓടിച്ച് കയറ്റി
  • അന്തംവിട്ട് പിന്നാലെയെത്തിയ പൊലീസ്
Driver Narrowly Misses Train In 180 Kmph Police Chase

പലവിധത്തിലുള്ള കാര്‍ ചേസിംഗ് നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുണ്ടാകും. റെയില്‍പ്പാളം മുറിച്ചു കടന്ന് പൊലീസ് സംഘത്തില്‍ നിന്നോ വില്ലന്മാരില്‍ നിന്നൊ തലനാരിഴയ്ക്ക് നായകന്‍ രക്ഷപ്പെടുന്നതാവും പല ചേസിംഗുകളും. ചിലപ്പോള്‍ തിരിച്ചു സംഭവിക്കാം. എന്നാല്‍ ഇത്തരമൊരു സംഭവം ശരിക്കും സംഭവിച്ചിരിക്കുന്നു. ബ്രിട്ടനില്‍ അടുത്തിടെ നടന്ന ഇത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂടൂബിലുമൊക്കെ വൈറലാകുന്നത്.

പൊലീസ് കാറിന്റെ ഡാഷ്ക്യാമിൽ നിന്നും  ഹെലികോപ്റ്ററിൽ നിന്നുമുള്ള ദൃശ്യങ്ങള്‍ പൊലീസ് തന്നെയാണ് ഇപ്പോല്‍ പുറത്തുവിട്ടത്. 20കാരനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 180 കിലോമീറ്റർ വരെ വേഗത്തിൽ ഏറെ നേരം നീണ്ടു നില്‍ക്കുന്ന ചേസിംഗ് വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെയാണ് കാര്‍ മിന്നല്‍വേഗത്തില്‍ ഒരു റെയില്‍പ്പാളം മുറിച്ചു കടക്കുന്നത്. നിമിഷങ്ങള്‍ക്കകം ട്രെയിനു കടന്നു പോയി. ഇതു കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് പൊലീസു വാഹനവും. എങ്കിലും ഗേയിറ്റ് തുറന്നയുടന്‍ പൊലീസ് വീണ്ടും പിന്നാലെ പാഞ്ഞു.

ഒടുവില്‍ 160 കിലോമീറ്റർ വേഗത്തിൽ വളയ്ക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രം വിട്ട് കാര്‍ മറിഞ്ഞു. തുടര്‍ന്നാണ് ഇവരെ പൊലീസിനു പിടികൂടാന്‍ സാധിച്ചത്. അപകടത്തില്‍ ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് അ‍ഞ്ചുപേർക്കും പരിക്കേറ്റു. തുടര്‍ന്ന് വാഹനം ഓടിച്ച 20 കാരന് ഒരു വർഷം തടവും രണ്ടുവർഷം വരെ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കും കോടതി വിധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

Follow Us:
Download App:
  • android
  • ios