Asianet News MalayalamAsianet News Malayalam

യാത്രക്കാരെ ജീവിതത്തിലേക്കിറക്കി ആ ബസ് ഡ്രൈവര്‍ പോയത് മരണത്തിലേക്ക്

നെ​ഞ്ചു​വേ​ദ​നയുടെ രൂപത്തില്‍ മരണം വന്നു വിളിച്ചപ്പോഴും തന്നെ വിശ്വസിച്ച യാ​ത്ര​ക്കാ​രെ ജീവിതത്തിലേക്കിറക്കാന്‍ അയാള്‍ മറന്നില്ല.

Driver's death in bus

നെ​ഞ്ചു​വേ​ദ​നയുടെ രൂപത്തില്‍ മരണം വന്നു വിളിച്ചപ്പോഴും തന്നെ വിശ്വസിച്ച യാ​ത്ര​ക്കാ​രെ ജീവിതത്തിലേക്കിറക്കാന്‍ അയാള്‍ മറന്നില്ല. അവരെ സുരക്ഷിതമായി ഇറക്കിവിട്ട് അയാള്‍ മരണത്തിലേക്ക് ബസോടിച്ചു പോയി. അല്‍പ്പം താമസിച്ചിരുന്നെങ്കില്‍ റോഡിലെവിടെയെങ്കിലും ഒടുങ്ങുമായിരുന്ന ആ ജീവിതങ്ങള്‍ക്ക് മധു എന്ന ബസ് ഡ്രൈവറെ ഒരു തേങ്ങലോടെയല്ലാതെ ഇനി ഓര്‍ക്കാനാവില്ല. വയനാട്ടിലെ പെരിക്കല്ലൂരിലാണ് സം​ഭ​വം.

കോട്ടയത്തു നിന്നും പെരിക്കല്ലൂരിലേക്കു വരികയായിരുന്ന സോണിയ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​ർ കോട്ടയം കാര്‍ത്തികപ്പള്ളി സ്വദേശി മധു​ (48) ആണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച പുലര്‍ച്ചെ കോട്ടയ്ക്കലിനു സമീപം പുത്തനത്താണിയിലാണ് സം​ഭ​വം. ബസ് ഓടിക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ട മധു ഹാന്‍ഡ് ബ്രേക്ക് ഇട്ട് ബസ് നിര്‍ത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം ഇന്നു രാവിലെ 11ന് കോട്ടയത്ത് നടക്കും.

Follow Us:
Download App:
  • android
  • ios