ന്യുയോർക്ക്: സ്ത്രീകൾക്കു പുരുഷൻമാരേക്കാൾ മികച്ച രീതിയിൽ വാഹനമോടിക്കാൻ കഴിയുമെന്നു പഠനം. വാഹനമോടിക്കുമ്പോള്‍ സ്ത്രീകളുടെ ശ്രദ്ധ വ്യതിചലിക്കാൻ സാധ്യത കുറവാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് ഇകണോമിക്സ് ഇൻ നോർവേയിലെ ഗവേഷകയായ ഓല ജൊഹാൻസണ് നടത്തിയ പഠനത്തിൽ വെളിപ്പെടുന്നത്.
ഹൈസ്കൂൾ വിദ്യാർഥികളായ ഒരു വലിയ സംഘത്തെയും മുതിർന്നവരുടെ വലിയ സംഘത്തെയും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. യുവാക്കൾ, ബഹിർമുഖർ, സ്ഥിരമായി വാഹനമോടിക്കുന്നവർ തുടങ്ങിയവർക്കു വാഹനമോടിക്കുന്നതിനിടിടെ ശ്രദ്ധ പതറുന്നതായി കാണാൻ കഴിയുന്നുണ്ടെന്നു പഠനത്തിൽ പറയുന്നു.
എന്നാൽ സ്ത്രീകൾക്കു തങ്ങളുടെ ശ്രദ്ധപതറൽ പിടിച്ചുനിർത്താൻ കഴിവു കൂടുതലുണ്ടെന്നു റിപ്പോർട്ടിലെ നിഗമനം. ഓലയുടെ പഠനറിപ്പോർട്ട് ജേർണൽ ഫ്രണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
