• അമിത വേഗതയില്‍ വാഹനം ഓടിക്കല്‍
  • മദ്യപിച്ച് വാഹനം ഓടിക്കല്‍
  • അപകടകരമായ ഡ്രൈവിംഗ്
  • ട്രാഫിക്‌ സിഗ്നല്‍ തെറ്റിക്കുന്നത്
  • അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിക്കല്‍
  • മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കല്‍
  • ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിക്കല്‍

ഇനി ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചോളൂ

അഞ്ചുതവണ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസുകളാണ് സസ്പെൻഡ്ചെയ്യുന്നത്. ആദ്യഘട്ടത്തിൽ‌ മൂന്നുമാസമാണ് സസ്പെൻഷൻ കാലാവധി. അപകടത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. മദ്യപിച്ചു വാഹനം ഓടിച്ചാൽ ആറു മാസവും അമിതവേഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു മൂന്നുമാസവുമാണു സസ്പെൻഷന്‍. മൂന്നു പ്രാവശ്യം സസ്പെൻഡ് ചെയ്താൽ ലൈസൻസ് റദ്ദാക്കും. സസ്പെൻഡ് ചെയ്യുന്ന ലൈസൻസിൽ അതു രേഖപ്പെടുത്തും. കുറ്റക്കാർക്കു ക്ലാസ് നൽകിയശേഷമേ പുതിയ ലൈസൻസ് ലഭിക്കുകയുള്ളു.