ദുല്‍ഖറിന്‍റെ ചിരിപ്പിക്കുന്ന വീഡിയോ

പിതാവ് മമ്മൂട്ടിയെപ്പോലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍റെ വാഹനപ്രേമവും സിനിമാലോകത്തും വാഹനലോകത്തുമൊക്കെ ഒരുപോലെ ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ഒരു ബുള്ളറ്റിന്‍റെ ചുവട്ടിലിരുന്നുകൊണ്ടുള്ള വീഡിയോ ദുല്‍ഖറിന്‍റെ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ബുള്ളറ്റിൽ ഉപയോഗിക്കുന്ന ഓട്ടോഫൈ പോരടോ എന്ന ആഫ്റ്റർ മാർക്കറ്റ് അലോയ് വീലിനെ പറ്റി ദുൽഖർ പറയുന്ന തമാശ വിഡിയാ ആണിത്. റോയൽ എൻഫീൽഡ് ക്ലാസിക്ക് 350, 500 തുടങ്ങിയ ബൈക്കുകളിൽ‌ ഉപയോഗിക്കുന്ന ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളാണ് പോരടോ. ദുല്‍ഖറിനൊപ്പം ഗ്രിഗറിയും വീഡിയോയിലുണ്ട്. 'പോരടോ' എന്ന വാക്കിനെ രസകരമായി പറയുകയാണ് വീഡിയോയില്‍ ഇരുവരും.

ദുല്‍ഖറിന്‍റെ പുതിയ ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ'യുടെ ലോക്കഷനിൽ വെച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സൂപ്പര്‍ കാറുകള്‍ക്കൊപ്പം ബിഎം‍ഡബ്ല്യു, ഇന്ത്യൻ തുടങ്ങി നിരവധി ബൈക്കുകൾ ദുൽഖറിന്റെ ഗ്യാരേജിലുണ്ട്.

View post on Instagram