Asianet News MalayalamAsianet News Malayalam

പറക്കും ടാക്സി ഇനി കെട്ടുകഥയല്ല; വീഡിയോ

EHANG184 Test Flights in Dubai
Author
First Published Jul 11, 2017, 10:06 PM IST

ദുബൈ: പറക്കും ടാക്​സികള്‍ ഇനി കെട്ടുകഥയല്ല. ദുബായിയുടെ ആകാശവീഥികൾ സ്വന്തമാക്കാൻ പറക്കുംടാക്സികൾ സജ്ജമായിക്കഴിഞ്ഞു. ലോകത്ത്​ ആദ്യമായി പറക്കും ടാക്​സിയെ ആകാശത്തെത്തിക്കാനൊരുങ്ങുകയാണ് ദുബായി. ബുർജുൽ അറബ്​ ഹോട്ടലിനു സമീപത്തു നിന്ന്​ ടേക്ക്​ ഓഫ്​ നടത്തുന്നതി​ന്‍റെയും സ്​കൈഡൈവ്​ എയർ സ്​ട്രിപ്പിൽ നിന്ന്​ പറന്ന്​ മരുഭൂമിക്കു മുകളിലൂടെ നീങ്ങുന്നതി​ന്‍റെയും ദൃശ്യങ്ങളടങ്ങുന്ന വീഡിയോ വാഹനത്തി​ന്‍റെ നിർമാതാക്കളായ ​ഇഹാംഗ്​ എന്ന ചൈനീസ്​ കമ്പനി പുറത്തുവിട്ടു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന, വൻ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയതാണ് ഓട്ടോണോമസ് എയർടാക്സി (എ.എ.ടി.) യാത്രക്കാരില്ലാതെയാണ്​ പറന്നത്​. കൺട്രോൾ റൂമിൽ നിന്നായിരുന്നു നിയന്ത്രണം. ഈ വർഷം അവസാനത്തോടെ പറക്കും ടാക്​സികൾ സജ്ജമാകുമെന്ന്​ കമ്പനി മാസങ്ങൾക്കു മുൻപ്​ വ്യക്​തമാക്കിയിരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഇഹാംഗ്​ 184ന്‍റെ പരീക്ഷണ നടപടികൾ നേരത്തേ തന്നെ തുടങ്ങിയതായും കമ്പനി അധികൃതർപറയുന്നു.

എയർടാക്സിയുടെ പരമാവധിപറക്കൽ സമയം 30 മിനിട്ടാണ്. സുരക്ഷിതമായ പറക്കലിനും ലാന്റിങ്ങിനും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത 18 റൂട്ടറുകളാണ് സുരക്ഷക്കായി പ്രവർത്തിക്കുന്നത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്സിയെ നിയന്ത്രിക്കുന്നത് ഓട്ടോപൈലറ്റ് സംവിധാനമാണ് .

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ( ഡി.സി.എ.എ) നിഷ്​കർഷിച്ച സുരക്ഷാ -കാലാവസ്​ഥാ മാനദണ്​ഡങ്ങളെല്ലാം പാലിച്ചാൽ മാത്രമേ അന്തിമ അനുമതി ലഭ്യമാവൂ. മരുഭൂമിയിലും കടലോരത്തുമെല്ലാം ടേക്ക്​ ഒാഫും ലാൻറിങും പരീക്ഷിക്കുന്നതും നിബന്ധനകൾക്കനുസരിച്ച്​ പ്രവർത്തിക്കാനാകുമോ എന്നു പരിശോധിക്കാനാണ്​.

ആർ.ടി.എ.യുടെ ഉന്നതതല സംഘം സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി. പറക്കും ടാക്സികളുടെ പ്രവർത്തനം സംബന്ധിച്ചുള്ള നിയമനിർമാണത്തിന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ആർ.ടി.എ. കൂടിയാലോചനകൾ നടത്തുകയാണ്.

 

Follow Us:
Download App:
  • android
  • ios