മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ കവസാക്കിയുടെ ഐക്കണിക് മോഡലാണ് Z900 RS. അധികം വൈകാതെ ഈ Z900RS, Z900RS കഫേ റേസര്‍ മോഡലുകള്‍ കവസാക്കി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്നാണ് പുതിയ വാര്‍ത്ത.

കഴിഞ്ഞ ടോക്യോ മോട്ടോര്‍ ഷോയിലാണ് കവസാക്കി തങ്ങളുടെ Z900RS മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്.ഒരു കഫേ റേസര്‍ പതിപ്പിലാണ് ബൈക്കിനെ കവാസാക്കി മിലാനിലെത്തിച്ചത്.

മുന്‍ഭാഗത്തെ കഫേ റേസര്‍ എല്‍.ഇ.ഡി ഹെഡ്‌ലാമ്പ് കൗള്‍ ഒഴികെ ഭൂരിഭാഗം ഫീച്ചേഴ്‌സും Z900 RS-ന് സമാനമാണ്. ഹാന്‍ഡില്‍ ബാര്‍ അല്‍പം താഴ്ത്തിയുട്ടുണ്ട്. സീറ്റിങ് പൊസിഷനും കൂടുതല്‍ സ്‌പോര്‍ട്ടിയാക്കി. മള്‍ട്ടി സ്‌പോക്ക് ശൈലിയിലാണ് അലോയി വീല്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ അനലോഗ് സ്പീഡോ മീറ്ററും എല്‍സിഡി പാനലും സ്ഥാനംപിടിച്ചു.

948 സിസി ഇന്‍-ലൈന്‍ എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 111 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 98.5 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് ഗിയര്‍ബോക്‌സ് വഴിയാണ് പവര്‍ വീലുകളിലെത്തുക. ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് എന്നിവ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.