1. ആദ്യ സബ് 4 മീറ്റര്‍ എസ്‌യുവി
ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ സബ് 4 മീറ്റര്‍ എസ്‌യുവിയാണ് നെക്‌സണ്‍. ഇന്ത്യയിൽ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേക്കുള്ള ടാറ്റയുടെ സംഭാവന

2. ബോക്‌സി' രൂപമില്ല
കോംപാക്ട് എസ് യു വികളുടെ തനത് 'ബോക്‌സി' രൂപമേയല്ല നെക്‌സോണിന്

3. മൂന്നര വര്‍ഷത്തെ കാത്തിരിപ്പ്
മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്ത് പുറത്തിറക്കിയത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾ

4. സെറാമിക് ഇൻസർട്ടുകള്‍
നെക്‌സോണിന്റെ ബോഡിയിൽ അവിടവിടെയായി സെറാമിക് ഇൻസർട്ടുകളും ലൈനുകളുമുണ്ട്. ലോകത്തിലാദ്യമായി സെറാമിക് പദാർത്ഥങ്ങൾ വാഹനത്തിന്റെ ബോഡിയിൽ ഉപയോഗിക്കുന്നത് നെക്‌സോണിലൂടെ ടാറ്റാമോട്ടോഴ്‌സാണ്

5. സസ്പെന്‍ഷന്‍
മികച്ച സസ്‌പെൻഷനും ബോഡിറോളില്ലാത്ത പ്രവർത്തന രീതിയും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും നെക്‌സോണിന്റെ ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു.

6. റിസ്റ്റ് ബാൻഡ്
റിസ്റ്റ് ബാൻഡ് വാച്ച് പോലെ തോന്നിക്കുന്ന റിസ്റ്റ് ബാൻഡാണ് നെക്‌സോണിന്റെ മറ്റൊരു പ്രത്യകത. ഇത് വാഹനത്തിന്റെ 'കീ' യുടെ ഫലം ചെയ്യും. അതായത് ഇത് കൈയിൽ വാച്ചു പോലെ ധരിച്ചാൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ വേറെ 'കീ' ഉപയോഗിക്കേണ്ടതില്ല

7. വില
അടിസ്ഥാന മോഡലിന് 5.85 ലക്ഷം രൂപ. കൂടിയ പതിപ്പിന് 9.45 ലക്ഷം രൂപ. അതായത് മാരുതി വിറ്റാര ബ്രസയേക്കാൾ അരലക്ഷവും ഫോർഡ് ഇക്കോസ്പോർട്ടിനേക്കാൾ ഒരു ലക്ഷവും കുറവ്.

8. പ്രതിയോഗികൾ
ഫോർഡ് ഇക്കോ സ്‌പോർട്ട്, മാരുതി വിറ്റാര ബ്രെസ, ഹോണ്ട ഡബ്ല്യു ആർ വി തുടങ്ങിയവ. ഇവയെക്കാള്‍ വില കുറവ്. എന്നാൽ സൗകര്യങ്ങളിൽ കൂടുതൽ മികവ്.