എര്‍ടിഗയക്ക് പുതിയ പതിപ്പുമായി മാരുതി

ജനപ്രിയ എംപിവികളിലൊന്നായ എര്‍ടിഗയക്ക് പുതിയ പതിപ്പുമായി രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കി. ആഗസ്റ്റോടെ രണ്ടാം തലമുറയില്‍പ്പെട്ട പുതിയ എർടിഗ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ അലോയ് വീലുകളാണ് പുത്തന്‍ വാഹനത്തിന്‍റെ പ്രധാന ഫീച്ചറുകളിൽ ഒന്ന്. ഒപ്പം നീളവും വീതിയും കൂടും. കൂട്ടിയ ബൂട്ട് സ്പേസ്, അല്പം ഉയർത്തിയ വിൻഡ് ഷീൽഡ് തുടങ്ങിയവയും പ്രത്യേകതകളാണ്.

നിലവിലെ 1.4 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനുകൾ തന്നെയാണ് പുതിയ വാഹനത്തിനു കരുത്തു പകരുന്നതെന്നാണ് സൂചന. 1.5 ലിറ്റർ ഡീസൽ എൻജിനിലും വാഹനം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.