സൂപ്പർ കാറുകളെ സ്‍നേഹിക്കുന്ന ഭാര്യയ്ക്ക് ഭര്‍ത്താവ് സമ്മാനമായി നല്‍കിയത് 4കോടിയുടെ സൂപ്പര്‍കാര്‍. ഓസ്‍ട്രേലിയന്‍ റേഡിയോ അവതാരിക അലക്സ് ഹിർസാഷിക്കാണ് പ്രണയദിനത്തില്‍ ഞെട്ടിക്കുന്ന സമ്മാനമെത്തിയത്. ഏകദേശം 4 കോടി രൂപ വിലയുള്ള ഫെരാരി 488 സ്പൈഡറിനൊപ്പം ആയിരം റോസാപ്പൂക്കളുമായിട്ടാണ് അലക്സിന്റെ ഭർത്താവ് നിക് പ്രണയ ദിനത്തില്‍ ഭാര്യക്ക് നല്‍കിയത്.
ഫെരാരിയുടെ ഏറ്റവും മികച്ച സൂപ്പർകാറുകളിലൊന്നാണ് 488 സ്പൈഡർ. 2015 ൽ പുറത്തിറങ്ങിയ 488 ന്റെ കൺവേർട്ടബിൾ പതിപ്പായ സ്പൈഡർ പുറത്തിറങ്ങുന്നത് 2016 ലാണ്. 3.9 ലീറ്റർ വി8 ട്വിൻ ടർബോ ചാർജിഡ് എൻജിൻ ഉപയോഗിക്കുന്ന കാറിന് 660 ബിഎച്ച്പി കരുത്തും 760 എൻഎം ടോർക്കുമുണ്ട്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗം 330 കിലോമീറ്ററാണ്.
