ബെന്‍സിനെ തറപറ്റിച്ച് 5 ലക്ഷത്തിന്‍റെ നമ്പര്‍ സ്വന്തമാക്കി 13 ലക്ഷത്തിന്‍റെ ഗൂര്‍ഖ!

First Published 7, Apr 2018, 10:05 PM IST
Force gurkha fancy number
Highlights
  • 5 ലക്ഷത്തിന്‍റെ നമ്പര്‍ സ്വന്തമാക്കി 13 ലക്ഷത്തിന്‍റെ ഗൂര്‍ഖ!

ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ എസ്‍യുവി ഗൂര്‍ഖക്ക് ഇഷ്ട രജിസ്ട്രേഷന്‍ നമ്പരിന് ഉടമ മുടക്കിയത് അഞ്ചുലക്ഷത്തി അഞ്ഞൂറു രൂപ.   പൊന്‍കുന്നം ആര്‍.ടി.ഓഫീസില്‍ നടന്ന ലേലത്തിലാണ് 13 ലക്ഷം രൂപ വിലയുള്ള വാഹനത്തിന് ഇത്രയും തുക മുടക്കി നമ്പര്‍ സ്വന്തമാക്കിയത്. കാഞ്ഞിരപ്പള്ളി കാളകെട്ടി കപ്പിയാങ്കല്‍ സ്വദേശിയാണ് ഇങ്ങനെ മോഹനമ്പര്‍ സ്വന്തമാക്കിയത്. പൊന്‍കുന്നം സ്വദേശിയുടെ ബെന്‍സുമായിട്ടാണ്  ഗൂര്‍ഖ നമ്പരിനായി മത്സരിച്ചതെന്നതാണ് മറ്റൊരു കൗതുകം.

2008 മുതല്‍ വിപണിയിലുള്ള ഫോഴ്‍സ് ഗൂര്‍ഖയുടെ പരിഷ്‍കരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ബിഎസ്4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന റീട്യൂണ്‍ഡ് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 5 bhp കരുത്തും 230 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

ഗൂര്‍ഖ എസ്‌യുവിയുടെ രണ്ട് വേരിയന്റുകളെയാണ് ഫോഴ്‌സ് മോട്ടോര്‍സ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാര്‍ഡ് ടോപ്-സോഫ്റ്റ് ടോപ് ഓപ്ഷനുകള്‍ക്ക് ഒപ്പമാണ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ വേരിയന്റ് ലഭ്യമാവുക. ഫോര്‍-വീല്‍-ഡ്രൈവില്‍ എത്തുന്ന എക്‌സ്‌പ്ലോറര്‍ വേരിയന്റില്‍ ത്രീ-ഡോര്‍, ഫൈവ്-ഡോര്‍ ഓപ്ഷനുകളും ലഭ്യമാണ്. 5 സീറ്റര്‍, 7 സീറ്റര്‍ വേര്‍ഷനുകളാണ് ഗൂര്‍ഖ എക്‌സ്‌പ്ലോററിനുള്ളത്.

 

loader