ജീപ്പിന് മുട്ടന്‍പണിയുമായി ഫോര്‍ഡ്
വിപണിയിലെത്തി ചുരുങ്ങിയ നാളുകള്ക്കുള്ളില് ജനപ്രിയ വാഹനമായി മാറിയതാണ് അമേരിക്കന് ഐക്കണിക്ക് വാഹന നിര്മ്മാതാക്കളായ ജീപ്പിന്റെ കോംപസ്. കോംപസ് ഉള്പ്പെടെ ജീപ്പ് മോഡലുകളുടെ ഈ അപ്രമാദിത്വം തകര്ക്കാന് തങ്ങളുടെ പഴയ പടക്കുതിര ബ്രോൻകോയെ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് മറ്റൊരു അമേരിക്കന് കമ്പനിയായ ഫോർഡ്. വാഹനത്തിന്റെ രണ്ടാം വരവിന്റെ ടീസര് ഫോര്ഡ് പുറത്തിറക്കി.

1966ലാണ് ബ്രോൻകോയെ ഫോർഡ് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് 1978ൽ ഫോർഡ് എഫ്-സീരീസ് ട്രക്ക് പ്ലാറ്റ്ഫോമിന്റെ ഭാഗമായി ബ്രോൻകോ മാറി. വര്ഷങ്ങളോളം ജനപ്രിയ വാഹനങ്ങളുടെ പട്ടികയായിലായിരുന്നു ബ്രോങ്കോയുടെ സ്ഥാനം.
എന്നാല് 1996ല് മോഡലിന്റെ നിര്മ്മാണം ഫോര്ഡ് അവസാനിപ്പിച്ചു. 22 വര്ഷങ്ങള്ക്കു ശേഷം വീണ്ടുമെത്തുമ്പോള് വാഹനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരു പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുമായി ഹൈബ്രിഡ് വകഭേദമായാവും പുതിയ ബ്രോന്കോ വിപണിയിലെത്തുകയെന്നാണ് കരുതുന്നത്.

ബ്രോന്കോയുമായി തിരിച്ചെത്തുമെന്ന് 2017 ജനുവരിയില് തന്നെ ഫോര്ഡ് വ്യക്തമാക്കിയരുന്നു. ഫോര്ഡ് ആസ്ഥാനമായ മിഷിഗണിലാണ് ടീസര് ചിത്രം അവതരിപ്പിച്ചത്. ബ്രോക്സി രൂപത്തിലുള്ള എസ് യു വി സ്റ്റൈലിലാണ് ബ്രോന്കോ രൂപകല്പ്പന ചെയ്തിരിക്കുന്നത്. ജീപ്പ് മോഡലുകള്ക്ക് വെല്ലുവിളി ഉയര്ത്തി 2020-ഓടെ ഈ കോംപാക്ട് എസ്.യു.വി വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

