അമേരിക്കര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു. ജനുവരി ഒന്നു മുതല്‍ എല്ലാ മോഡലുകളുടെയും വിലയില്‍ പരമാവധി നാല് ശതാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് ഫോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് റെയ്ന അറിയിച്ചത്. നിര്‍മ്മാണ ചിലവ് കൂടിയെന്ന കാരണം നിരത്തിയാണ് കമ്പനി വില കൂട്ടുന്നത്. വര്‍ദ്ധിച്ച ചിലവുകളുടെ പരമാവധി ഏറ്റെടുത്ത് ഉപഭോക്താക്കള്‍ക്ക് പരമാവധി ഭാരമുണ്ടാക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മറ്റ് കമ്പനികളും വില വര്‍ദ്ധനവുമായി രംഗത്തെത്തുന്നുണ്ട്.