ബെംഗളൂരുവിൽ ഒറ്റ ദിവസം കൊണ്ട് 150 യൂണിറ്റ് വിൻഡ്‌സർ ഇവി പ്രോ വിതരണം ചെയ്തതായി എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. 2025 മെയ് 16 നാണ് എംജി വിൻഡ്‌സർ പ്രോയുടെ ഡെലിവറികൾ ആരംഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ഈ ഇവി വെറും 24 മണിക്കൂറിനുള്ളിൽ 8,000 ബുക്കിംഗുകൾ നേടിയിരുന്നു.
ബെംഗളൂരുവിൽ ഒറ്റ ദിവസം കൊണ്ട് 150 യൂണിറ്റ് വിൻഡ്‌സർ ഇവി പ്രോ വിതരണം ചെയ്തതായി എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു . 2025 മെയ് 16 നാണ് എംജി വിൻഡ്‌സർ പ്രോയുടെ ഡെലിവറികൾ ആരംഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ഈ ഇവി വെറും 24 മണിക്കൂറിനുള്ളിൽ 8,000 ബുക്കിംഗുകൾ നേടിയിരുന്നു. വിൻഡ്‌സറിന്റെ നിരയിലെ പുതിയ ടോപ്പ്-എൻഡ് വേരിയന്റാണിത്. സ്റ്റാൻഡേർഡ് വിൻഡ്‌സർ ഇവിയെക്കാൾ നിരവധി പുതിയ സവിശേഷതകളോടെയാണ് പുതിയ ഇവി വരുന്നത്.
എംജി വിൻഡ്‌സർ പ്രോ ഇന്ത്യയിൽ 17.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആണ് അവതരിപ്പിച്ചത്. ഈ വിലയിൽ ആദ്യത്തെ 8,000 ഉപഭോക്താക്കൾക്ക് മാത്രം ഈ കാർ ലഭ്യമാകും. കൂടാതെ, ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) ഓപ്ഷനിലും ഇവി ലഭ്യമാണ്. ഇത് ഉപഭോക്താക്കൾക്ക് 12.49 ലക്ഷം എക്സ്-ഷോറൂം വിലയ്ക്ക് വാങ്ങാൻ അനുവദിക്കുന്നു. ഈ സാഹചര്യത്തിൽ, വാങ്ങുന്നയാൾ ഓരോ കിലോമീറ്ററിനും 4.50 രൂപ നൽകേണ്ടിവരും . ആമുഖ വിലകൾ അവസാനിച്ചതോടെ, വിൻഡ്‌സർ പ്രോയുടെ എക്സ്-ഷോറൂം വില 18.09 ലക്ഷം രൂപ വരെ ആണ്. അതേസമയം ബാസ് പ്രോഗ്രാമിൽ വില 13.10 ലക്ഷം രൂപ വരെയാണ്.
ഒറ്റ ചാർജിൽ 440 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ വിൻഡ്‌സർ ഇവിയുടെ പുതിയ പതിപ്പിന് കഴിയുമെന്ന് എംജി മോട്ടോർ അവകാശപ്പെടുന്നു. എങ്കിലും, 136 bhp പവറും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. പുതിയ പതിപ്പിൽ അലോയ് വീലുകളും ടെയിൽഗേറ്റിൽ 'ADAS' ബാഡ്‍ജും ഉണ്ട്. അതിന്റെ ക്യാബിനിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇളം നിറത്തിലുള്ള ഇന്റീരിയറാണ് ഇതിനുള്ളത്.
പുതിയ വേരിയന്റിന് ആഡംബര ഭാവം നൽകുന്ന പുതിയ ഡ്യുവൽ-ടോൺ കറുപ്പും ഐവറി ഇന്റീരിയറുകളും ക്യാബിനിൽ നൽകിയിട്ടുണ്ട്. താഴ്ന്ന വേരിയന്റുകളിൽ നിലവിലുള്ള എയ്‌റോ വീലുകളിൽ നിന്ന് വ്യത്യസ്‍തമായി. വേരിയന്റിന് പുതിയൊരു രൂപം നൽകുന്ന പുതിയ ഡയമണ്ട്-കട്ട് അലോയ് വീലുകളും മോഡലിന് ലഭിക്കുന്നു. സെലാഡൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളോടെയാണ് എംജി വിൻഡ്‌സർ പ്രോ എത്തുന്നത്.
ക്യാബിനുള്ളിൽ, 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ എന്നിവ വിൻഡ്‌സർ പ്രോയുടെ സവിശേഷതയാണ്. ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ കൂട്ടിച്ചേർക്കലുകളും പ്രോ ട്രിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷതയും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും മോഡലിന് കൂടുതൽ വൈവിധ്യം നൽകുന്നു. എംജി വിൻഡ്‌സർ പ്രോ ഇവിക്ക് കരുത്ത് പകരുന്നത് 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ്. ഇത് 134 ബിഎച്ച്പി പീക്ക് പവറും 200 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കാൻ ഇലക്ട്രിക് പവർട്രെയിനിനെ സഹായിക്കുന്നു.
ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ ഫാക്ടറിയിലാണ് ഈ ഇലക്ട്രിക് ക്രോസ്ഓവർ നിർമ്മിക്കുന്നത്. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഫാക്ടറിയുടെ ശേഷി വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ഒരു സെഡാന്റെ സുഖസൗകര്യങ്ങളും ഒരു എസ്‌യുവിയുടെതുപോലുള്ള സ്ഥലസൗകര്യവും ഉള്ള ഈ കാർ മഹീന്ദ്രയുടെ XUV400, ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോൺ ഇവി എന്നിവയുമായി മത്സരിക്കുന്നു.



