പഴയ മോഡലിന്‍റെ അതേ വിലയിൽ പുതിയ കാർ, ഫുൾ ചാർജ്ജിൽ 521 കിമി റേഞ്ചും!

ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി, അറ്റോ 3 ഇലക്ട്രിക് എസ്‌യുവി പുതിയ മാറ്റങ്ങളോടെ അവതരിപ്പിച്ചു. മെച്ചപ്പെട്ട പ്രകടനം, സുഖസൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്.

2025 BYD Atto 3 launched in India

ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി മോഡലായ അറ്റോ 3- ചില പ്രധാന മാറ്റങ്ങളോടെ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ പുതുക്കിയ 2025 മോഡലുകൾ മെച്ചപ്പെട്ട പ്രകടനം, സുഖസൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയോടെയാണ് വരുന്നത്. എസ്‌യുവി ഇപ്പോൾ 30,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് കമ്പനി ഒരു പ്രത്യേക ഓഫറും പ്രഖ്യാപിച്ചു. ഈ എക്സ്ക്ലൂസീവ് ഓഫർ പ്രകാരം, ആദ്യത്തെ 3,000 ബുക്കിംഗുകൾക്ക് 2024 മോഡലിന്റെ അതേ എക്സ്-ഷോറൂം വിലയിൽ ഈ ഇലക്ട്രിക് എസ്‌യുവി ലഭിക്കും.

പുതിയ അറ്റോ 3 ലൈനപ്പ് മൂന്ന് ട്രിമ്മുകളിലാണ് വരുന്നത്. ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നിവ. ഇവ യഥാക്രമം 24.99 ലക്ഷം രൂപ, 29.85 ലക്ഷം രൂപ, 33.99 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. പുതിയ അറ്റോ 3 ക്ക് പൂർണ്ണമായും കറുത്ത നിറത്തിലുള്ള ഇന്റീരിയറും വെന്‍റിലേറ്റഡ് മുൻ സീറ്റുകളും ലഭിക്കുന്നു. ആറ് മടങ്ങ് ഭാരം കുറഞ്ഞതും അഞ്ച് മടങ്ങ് മികച്ച സെൽഫ് ഡിസ്ചാർജ് പ്രകടനവും 15 വർഷത്തെ ആയുസ്സും വാഗ്ദാനം ചെയ്യുന്ന നവീകരിച്ച LFP (ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ്) ലോ-വോൾട്ടേജ് ബാറ്ററിയും ഇവിയിൽ ലഭ്യമാണ്.

പുറത്തിറങ്ങിയതിനുശേഷം ഇന്ത്യയിൽ ഈ മോഡലിന്‍റെ 3,100-ലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. പുതുക്കിയ 2025 അറ്റോ 3ക്ക് ഇപ്പോൾ മുൻ സീറ്റുകൾക്ക് വെന്റിലേഷൻ ഫംഗ്ഷനും പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയർ തീമും ഉണ്ട്. കൂടാതെ, ഇപ്പോൾ ഒരു LFP ബാറ്ററി ലഭിക്കുന്നുണ്ടെന്ന് വാഹന നിർമ്മാതാവ് അവകാശപ്പെടുന്നു. ഇത് മൊത്തത്തിൽ ഇലക്ട്രിക് എസ്‌യുവിയെ വാങ്ങുന്നവർക്ക് കൂടുതൽ ആകർഷകമാക്കുന്നു.

2025 മോഡൽ അറ്റോ 3 എത്തുന്നത് 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ സഹിതമാണ്. യഥാക്രമം 468 കിലോമീറ്ററും 521 കിലോമീറ്ററും ആണ് ഇവയുടെ എആർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് . ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നീ മൂന്ന് വേരിയന്റുകളിൽ ഈ എസ്‌യുവി ലഭ്യമാണ്. ഡൈനാമിക് വേരിയന്റിന് 49.92 kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്. വില 24.99 ലക്ഷം രൂപയും, 60.48 kWh ബാറ്ററി നൽകുന്ന പ്രീമിയം വേരിയന്റിന് 29.85 ലക്ഷം രൂപയും, 60.48 kWh ബാറ്ററി നൽകുന്ന സുപ്പീരിയർ വേരിയന്റിന് 33.99 ലക്ഷം രൂപയുമാണ് ഇപ്പോൾ വില. ഈ വിലകൾ എക്സ്-ഷോറൂം നിരക്കുകളാണെന്നും ഓഫറിന് കീഴിലുള്ള ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നും ശ്രദ്ധിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios