2025 ജൂണിൽ മാരുതി സുസുക്കി തങ്ങളുടെ വിവിധ മോഡലുകളായ സ്വിഫ്റ്റ്, ബ്രെസ, വാഗൺ ആർ, ആൾട്ടോ K10, സെലേറിയോ, എർട്ടിഗ, എസ്-പ്രസോ, ഈക്കോ എന്നിവയിൽ ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു.
2025 ജൂണിൽ മാരുതി സുസുക്കി തങ്ങളുടെ കാറുകളിലും എസ്‌യുവികളിലും ശ്രദ്ധേയമായ ചില കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അരീന ഡീലർഷിപ്പ് ശൃംഖല വഴി റീട്ടെയിൽ ചെയ്യുന്ന ഹാച്ച്ബാക്കുകൾ, സബ്‌കോംപാക്റ്റ് സെഡാനുകൾ, എംപിവികൾ, സബ്‌കോംപാക്റ്റ് എസ്‌യുവികൾ എന്നിവയുടെ ശ്രേണിയിൽ വാഗ്ദാനം ചെയ്യുന്ന കിഴിവുകൾ ഇതാ.
മാരുതി സുസുക്കി സ്വിഫ്റ്റ്
നാലാം തലമുറയിലേക്ക് എത്തിയ സ്വിഫ്റ്റ് , കൂടുതൽ കാര്യക്ഷമമായ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ഇസഡ് സീരീസ് പെട്രോൾ എഞ്ചിൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മാരുതി മോഡലാണ്. ഈ ജനപ്രിയ ഹാച്ച്ബാക്ക് ഇന്ത്യയിൽ നാല് ട്രിം ലെവലുകളിൽ വിൽപ്പനയ്‌ക്കുണ്ട്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് തിരഞ്ഞെടുക്കാം. സ്വിഫ്റ്റിൽ ഈ മാസം83,000 രൂപ വരെ വിലവരുന്ന കിഴിവുകളും ആനുകൂല്യങ്ങളും സ്വിഫ്റ്റിന് വാഗ്ദാനം ചെയ്യുന്നു.
ബ്രെസ
സബ്‌കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ബ്രെസ്സ ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു. ഈ വിഭാഗത്തിലെ മുൻനിര വിൽപ്പനക്കാരിൽ ഒന്നായ ബ്രെസ്സയ്ക്ക് 90,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കി പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളിൽ ബ്രെസ്സ വാഗ്ദാനം ചെയ്യുന്നു. പെട്രോൾ എഞ്ചിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ ഓപ്ഷനും ലഭിക്കുന്നു .
മാരുതി സുസുക്കി വാഗൺ ആർ
മാരുതിയുടെ ഒറിജിനൽ ടോൾ ബോയ് ഹാച്ച്ബാക്കായ വാഗൺ ആർ 90,000 രൂപ വരെ മികച്ച കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ജനപ്രിയ ഹാച്ച്ബാക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ മിൽ അല്ലെങ്കിൽ വലുതും കൂടുതൽ ശക്തവുമായ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് - രണ്ടും 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 5-സ്പീഡ് എഎംടി എന്നിവയോടെ വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി ഈക്കോ
ഫ്ലീറ്റ്, വാണിജ്യ വിപണികളിൽ ജനപ്രിയമായ ഈക്കോ ഏഴ് സീറ്റർ പീപ്പിൾ മൂവർ മുതൽ കാർഗോ വാൻ, ആംബുലൻസ് വരെ ഒന്നിലധികം ക്യാബിൻ കോൺഫിഗറേഷനുകൾ ലഭ്യമാണ്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. ഇക്കോയ്ക്ക് 41,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്.
മാരുതി സുസുക്കി ആൾട്ടോ K10
മാരുതി ശ്രേണിയിലെ മറ്റ് കാറുകളെപ്പോലെ, ആൾട്ടോയിലും ഒരു ഫാക്ടറി സിഎൻജി കിറ്റ് ഓപ്ഷനായി ലഭിക്കുന്നു, കൂടാതെ ആറ് എയർബാഗുകൾ ഉൾക്കൊള്ളുന്ന മാരുതിയുടെ ഏറ്റവും താങ്ങാനാവുന്ന കാറാണിത്. 71,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളുമായാണ് ആൾട്ടോ വാഗ്ദാനം ചെയ്യുന്നത്.
മാരുതി സുസുക്കി സെലേറിയോ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാരുതിയുടെ ചെറുകാർ വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ട്. അതിനാൽ സെലേറിയോ പോലുള്ള മോഡലുകൾക്ക് വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ രണ്ടാം തലമുറയിൽ, ടാറ്റ ടിയാഗോ പോലുള്ള കാറുകളുമായി മത്സരിക്കുന്ന സെലേറിയോ പെട്രോൾ അല്ലെങ്കിൽ സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ലഭ്യമാണ്. ചെറിയ ഹാച്ച്ബാക്കിന് 71,000 രൂപ വരെ ചില ശ്രദ്ധേയമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി എർട്ടിഗ
വ്യക്തിഗത കാർ വാങ്ങുന്നവർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും അനുയോജ്യമായതും താരതമ്യേന വിലകുറഞ്ഞതുമായ എംപിവിയായ എർട്ടിഗയിൽ 13,000 രൂപ വരെ കുറഞ്ഞ ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ.
മാരുതി സുസുക്കി എസ്-പ്രസോ
വേരിയന്റിനെ ആശ്രയിച്ച് പെട്രോൾ, സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് എസ് പ്രെസോയിൽ 66,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
