2026-ൽ മാരുതി ബ്രെസയ്ക്ക് ഒരു പ്രധാന മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുകയാണ്. ബൂട്ട് സ്പേസ് പൂർണ്ണമായി ഉപയോഗിക്കാൻ സഹായിക്കുന്ന അണ്ടർബോഡി സിഎൻജി ടാങ്ക് ആയിരിക്കും ഇതിലെ പ്രധാന ആകർഷണം. 

ന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ്‌കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നായ മാരുതി ബ്രെസ്സയ്ക്ക് 2026 ൽ ഒരു പ്രധാന മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുകയാണ്. അപ്‌ഡേറ്റ് ചെയ്ത മോഡലിന്റെ പരീക്ഷണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു, കൂടാതെ അതിന്റെ പരീക്ഷണ മോഡലുകളിൽ ഒന്ന് അടുത്തിടെ കനത്ത കാമഫ്ലേജ് ധരിച്ച് ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രോട്ടോടൈപ്പിന്റെ പിൻ വിൻഡ്‌ഷീൽഡിൽ ഒരു സി‌എൻ‌ജി സ്റ്റിക്കർ ഉണ്ടായിരുന്നു. മാരുതി വിക്ടോറിസിൽ കാണുന്നതുപോലെയുള്ള ഒരു അണ്ടർബോഡി സി‌എൻ‌ജി ടാങ്ക് ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു .

അണ്ടർബോഡി സിഎൻജി ടാങ്കിന്റെ ഗുണങ്ങൾ

പരമ്പരാഗത ബൂട്ട്-മൗണ്ടഡ് സിഎൻജി സിലിണ്ടർ സജ്ജീകരണത്തിൽ നിന്ന് വ്യത്യസ്‍തമായി, അണ്ടർബോഡി സിഎൻജി ടാങ്ക് ലേഔട്ട് മുഴുവൻ ലഗേജ് ഏരിയയും സ്വതന്ത്രമാക്കുന്നു. ഇത് വാഹനത്തെ കൂടുതൽ പ്രായോഗികമാക്കുന്നു. പിൻ സീറ്റ് പൂർണ്ണമായും മടക്കാനും കഴിയും. കൂടാതെ, ഈ സ്ഥാനം ഭാരം വിതരണം മെച്ചപ്പെടുത്താനും മികച്ച സ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്നു.

2025 മാരുതി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിൽ ലെവൽ 2 എഡിഎഎസ് (ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ടും വാഗ്ദാനം ചെയ്തേക്കാം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാണിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ ഇതിനകം തന്നെ 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ത്രീ-പോയിന്റ് ഇഎൽആർ റിയർ സെന്റർ സീറ്റ് ബെൽറ്റ്, ക്രമീകരിക്കാവുന്ന റിയർ ഹെഡ്‌റെസ്റ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

പ്രതീക്ഷിക്കുന്ന രൂപകൽപ്പനയും സവിശേഷത അപ്‌ഗ്രേഡുകളും

പുതിയ 2026 മാരുതി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശദാംശങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. എങ്കിലും പുതുക്കിയ മോഡൽ പുതുതായി പുറത്തിറക്കിയ വിക്ടോറിസിൽ നിന്ന് ചില ഡിസൈൻ സൂചനകൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. മാരുതി സുസുക്കി പുതിയ ബ്രെസയെ അധിക സവിശേഷതകളാൽ സജ്ജീകരിക്കാനും സാധ്യതയുണ്ട്.

അതേ പെട്രോൾ എഞ്ചിനും ഗിയർബോക്സുകളും

മെക്കാനിക്കൽ കാര്യങ്ങളിൽ സബ്‌കോംപാക്റ്റ് എസ്‌യുവി മാറ്റമില്ലാതെ തുടരും. നിലവിലെ മോഡലിന് സമാനമായി, 1.5 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ നിന്ന് ഇത് തുടർന്നും പവർ നേടും. അഞ്ച് സ്‍പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളോടെ കാർ ലഭ്യമാണ്. ഈ എഞ്ചിൻ പരമാവധി 103 ബിഎച്ച്പി പവറും 137 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.