Asianet News MalayalamAsianet News Malayalam

സിട്രോന്‍ സി5 എയര്‍ക്രോസ് ഇന്ത്യന്‍ നിരത്തിലേക്ക്, വില 29.90 ലക്ഷം മുതല്‍

ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയുടെ പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്‍യുവി  ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഫീല്‍, ഷൈന്‍ എന്നീ രണ്ടു പതിപ്പുകളാണ്  ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 

Citroen C5 Aircross launched in India  priced from Rs 29.90 lakh
Author
India, First Published Apr 7, 2021, 11:21 PM IST

കൊച്ചി: ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയുടെ പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്‍യുവി  ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഫീല്‍, ഷൈന്‍ എന്നീ രണ്ടു പതിപ്പുകളാണ്  ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.  29,90,000 ലക്ഷം രൂപ മുതലാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വിലയെന്നും വാഹനങ്ങളുടെ ഡെലിവറി  രാജ്യമെമ്പാടുമുള്ള ലാ മെയ്‌സന്‍ സിട്രോന്‍ ഫിജിറ്റല്‍ ഷോറൂമുകളില്‍  ഇന്നു മുതല്‍ ആരംഭിക്കും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചെന്നൈയ്ക്കടുത്തുള്ള തിരുവല്ലൂരിലെ കമ്പനിയുടെ പ്ലാന്റില്‍ ആണ് ഈ വാഹനം നിര്‍മിക്കുന്നത്. സവിശേഷതയുള്ള ഡൈനാമിക് രൂപകല്‍പ്പനയോടുകൂടിയ  ഈ കംഫര്‍ട്ട് ക്ലാസ് എസ്‍യുവി  പേള്‍ വൈറ്റ്, ടിജുക്ക ബ്ലൂ, ക്യുമുലസ് ഗ്രേ, പെര്‍ല നെറാ ബ്ലാക്ക് എന്നീ നാലു നിറങ്ങളില്‍ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് കാറിന്റെ മുകള്‍ ഭാഗം കറുപ്പുനിറത്തില്‍ ലഭ്യമാക്കുകയും ചെയ്യും.

സിട്രോണ്‍ ഉടമസ്ഥാവകാശം സുഖകരമായി നേടുന്നതിന്  ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി സിട്രോന്‍ ഫ്യൂച്ചര്‍ ഷുവര്‍  എന്നസമഗ്രമായ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.  ഇതനുസരിച്ച്  സി5 എയര്‍ക്രോസ് എസ്യുവിയില്‍  ഉടമസ്ഥരാകാന്‍  ഉപഭോക്താക്കള്‍ പ്രതിമാസം   49,999 രൂപ അടച്ചാല്‍ മതി. പതിവ് പരിപാലനം, വിപുലീകൃത വാറന്റി, റോഡരികിലെ സഹായം, 5 വര്‍ഷം വരെ ഓണ്‍-റോഡ് ധനസഹായം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.

ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇക്കോസിസ്റ്റം ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവത്തെ സുഗമമാക്കുകയും ഷോറൂമിലെ സന്ദര്‍ശനത്തെ എടിഎ ഡബ്ല്യുഎഡിഎസി ന്റെ (എനിടൈം, എനി വെയര്‍, എനി ഡിവൈസ്, എനി കണ്ടെന്റ്) സഹായത്തോടെ  ഗുണകരമാക്കുകയും ചെയ്യും. എടിഎഡബ്ല്യുഎഡിഎസി റിസപ്ഷന്‍ ബാര്‍, ഹൈ ഡെഫനിഷന്‍ (എച്ച്ഡി) 3ഡി കോണ്‍ഫിഗറേറ്റര്‍, സിട്രോന്‍ ഒറിജിന്‍സ് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയവ ഷോറും സന്ദര്‍ശനം ഉപഭോക്താവിന് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു.  ഓണ്‍ലൈനും ലാ മെയ്‌സന്‍ സിട്രോന്‍ ഡീലര്‍ഷിപ്പുകളും ഉപഭോക്താക്കള്‍ക്ക്  എച്ച്ഡി 360 ഡിഗ്രി കോണ്‍ഫിഗറേറ്റര്‍ തത്സമയ ത്രീഡി ദൃശ്യം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും യഥാര്‍ത്ഥമായ രീതിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍   ഉപഭോക്താവിനു ലഭ്യമാക്കുന്നു.

സിട്രോന്‍ വിപണനം  വേഗത്തിലാക്കാന്‍ കമ്പനി കൊച്ചി ഉള്‍പ്പെട പത്തു നഗരങ്ങളില്‍  ലാ മെയ്‌സന്‍  സിട്രോണ്‍ ഫിജിറ്റല്‍ ഡീലര്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, ഗുഡ്ഗാവ്, മുംബൈ, പൂന, അഹമ്മദാബാദ്, കൊല്‍ക്കൊത്ത, ബംഗളരൂ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍. അമ്പതിലധികം ഇന്ത്യന്‍ നഗരങ്ങളില്‍  ഉപഭോക്താക്കള്‍ക്ക്   ഓണ്‍ലൈനില്‍ നേരിട്ടു വാങ്ങുവാനുള്ള സംവിധാനം സിട്രോന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡീലര്‍ ശൃംഖലയ്ക്കു പുറത്തുള്ളവര്‍ക്ക്  ഈ  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഫാക്ടറിയില്‍ നിന്ന് നേരിട്ട്  ഓര്‍ഡര്‍ നല്‍കുവാന്‍ സാധിക്കും. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, വാര്‍ഷിക അറ്റകുറ്റപ്പണി പാക്കേജുകള്‍, വിപുലീകൃത വാറന്റി, നിലവിലുള്ള കാറിന്റെ ട്രേഡ്-ഇന്‍ തുടങ്ങിയവ ഉപഭോക്താവിനു തെരഞ്ഞെടുക്കാവുന്ന വിധത്തില്‍ ഇ-കൊമേഴ്സ് വെബ്സൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.  ടെസ്റ്റ് ഡ്രൈവ് വാഹനവ്യൂഹം,  ഇ-സെയില്‍സ് ഉപദേഷ്ടാവ്, വെര്‍ച്വല്‍ ഉത്പന്ന പ്രദര്‍ശനം,  വീട്ടില്‍ ഉത്പന്നം എത്തിക്കല്‍ തുടങ്ങിയ  സേവനങ്ങള്‍ ഉപഭോക്താക്കല്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്. 'ലാ അറ്റ്‌ലെയര്‍ സിട്രോന്‍' എന്ന പേരില്‍  ലഭ്യമാക്കിയിട്ടുള്ള വില്‍പ്പനാനന്തര ശൃംഖല വഴി നിരവധി സേവനങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച  അനുഭവങ്ങള്‍ സിട്രോണിന്റെ  ഓണ്‍ലൈന്‍ അവലോകന വെബ്സൈറ്റായ 'സിട്രോന്‍ അഡൈ്വസര്‍' വഴി പങ്കുവയ്ക്കുവാന്‍  ഇന്ത്യയില്‍ ആദ്യമായി അവസരമൊരുക്കിയിരിക്കുകയാണ്. ഡീലര്‍ഷിപ്പ്, കാര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ് തുടങ്ങിയവയെക്കുറിച്ച് ഈ വെബ്‌സൈറ്റ് വഴി വിലയിരുത്തുവാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നു. ഓട്ടോമൊബൈല്‍ ലോകത്ത് ഇത്തരത്തിലൊരു സംവിധാനം ആദ്യമയാണ് അവതരിപ്പിക്കുന്നത്. കൂടുതല്‍ സവിശേഷതകളുമായി ക്രമേണ ഇതിനെ വികസിപ്പിച്ചെടുക്കുവാന്‍ ഉദ്ദേശിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സുതാര്യത, സാമീപ്യം എന്നിവയുടെ കാര്യത്തില്‍  ഉപഭോക്താക്കളോട് ചേര്‍ന്നു നില്‍ക്കുവാന്‍  സിട്രോണിനെ സഹായിക്കുന്നു.

 പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കുന്ന ഈ നിമിഷം നമുക്കെല്ലാവര്‍ക്കും വളരെ അഭിമാനകരമാണ്. സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവി തീര്‍ച്ചയായും വിപണി പ്രതീക്ഷകള്‍ക്ക് അതീതമാണ്, രൂപകല്‍പ്പന, സുഖസൗകര്യം, അകത്തളവലുപ്പം, ഉപകരണങ്ങള്‍, ശക്തി തുടങ്ങി ഉപഭോക്താവിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചിട്ടുണ്ടെന്നും സിട്രോന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിന്‍സെന്റ് കോബെ പറഞ്ഞു.
 
സിട്രോന്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് പദ്ധതിയുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ സി5 എയര്‍ക്രോസ്  അവതരിപ്പിക്കുന്നതില്‍ വളരെ സന്തുഷ്‍ടരാണെന്നും സിട്രോന്‍ 360 ഡിഗ്രി കംഫര്‍ട്ട് ' എന്ന ബ്രാന്‍ഡ് ചിന്തയുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്നും സിട്രോന്‍ ഇന്ത്യ സെയില്‍സ്  ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് റൊളണ്ട് ബൗച്ചരാ പറഞ്ഞു. ഇതുവഴി ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായും തടസമില്ലാത്ത ഉപഭോക്തൃ അനുഭവവും മാനുഷിക കേന്ദ്രീകൃതവുമായ സമീപനം വഴി ആളുകളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദരീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios