സിട്രോൺ പുതുക്കിയ ബസാൾട്ട് കൂപ്പെ എസ്‌യുവി, ബസാൾട്ട് എക്സ്, 7.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. ടോപ്പ്-എൻഡ് മാക്സ് ട്രിം 12.90 ലക്ഷം രൂപ വരെ വിലയുള്ളതാണ്. 

ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ പുതുക്കിയ ബസാൾട്ട് കൂപ്പെ എസ്‌യുവി അവതരിപ്പിച്ചു. ബസാൾട്ട് എക്‌സ് എന്നാണ് പുതിയ മോഡലിന്‍റെ പേര്. ഇത് 7.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. ടോപ്പ്-എൻഡ് മാക്‌സ് ട്രിമിന് അധിക സവിശേഷത ലഭിച്ചു, ഇതിന്റെ വില 11.63 ലക്ഷം രൂപ (എംടി) ഉം 12.90 ലക്ഷം രൂപ (എടി) ഉം ആണ്. പ്ലസ് ട്രിം 9.42 ലക്ഷം രൂപ മുതൽ 12.07 ലക്ഷം രൂപ വരെയാണ്. ഉപഭോക്താക്കൾക്ക് 360-ഡിഗ്രി ക്യാമറയും ഡ്യുവൽ-ടോൺ റൂഫ് ഫിനിഷും തിരഞ്ഞെടുക്കാം. ഇതിന് യഥാക്രമം 25,000 രൂപയും 21,000 രൂപയും അധിക ചിലവാകും. 2025 സിട്രോൺ ബസാൾട്ട് എക്‌സിന്റെ ബുക്കിംഗ് ഇതിനകം 11,000 രൂപ ടോക്കൺ തുകയിൽ ആരംഭിച്ചു.

2025 സിട്രോൺ ബസാൾട്ട് എക്‌സിന്റെ ടെയിൽഗേറ്റിൽ ഒരു പുതിയ 'എക്സ്' എംബ്ലം ലഭിക്കുന്നു. വാഹനത്തിന്‍റെ മൊത്തത്തിലുള്ള രൂപകൽപ്പനയും അളവുകളും മാറ്റമില്ലാതെ തുടരുന്നു. ഉള്ളിൽ, ബസാൾട്ട് എക്സ് മാക്സ് ട്രിമിൽ പുതിയ ടാൻ-ആൻഡ്-കറുപ്പ് അപ്ഹോൾസ്റ്ററി, ചരിഞ്ഞ പാറ്റേൺ ഇംപ്രിന്റുകളുള്ള ലെതറെറ്റ് പൊതിഞ്ഞ ഡാഷ്‌ബോർഡ്, വെങ്കല നിറമുള്ള ട്രിം പീസുകൾ എന്നിവ ഉൾപ്പെടുന്നു.

ഈ അപ്‌ഡേറ്റിന്റെ ഹൈലൈറ്റ് ബ്രാൻഡിന്റെ പുതിയ ഇൻ-കാർ അസിസ്റ്റന്‍റായ CARA യുടെ വരവാണ്. ട്രാഫിക്, റൂട്ട് ഒപ്റ്റിമൈസേഷൻ, റിയൽ-ടൈം ഫ്ലൈറ്റ് സ്റ്റാറ്റസ് ട്രാക്കിംഗ്, കോളിംഗ്, എസ്ഓഎസ്, മൾട്ടിമീഡിയ സപ്പോർട്ട്, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ തുടങ്ങിയ ഫംഗ്ഷനുകളെ ഇത് പിന്തുണയ്ക്കുന്നു. എന്നാൽ ഈ സവിശേഷത ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ, പ്രാരംഭ ബുക്കിംഗുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മറ്റ് സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ ഒരു ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ, ഒരു ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു.

2025 സിട്രോൺ ബസാൾട്ട് എക്സ് മാക്സിനും കരുത്ത് പകരുന്നത് 110 ബിഎച്ച്പി പരമാവധി പവർ ഉത്പാദിപ്പിക്കുന്ന അതേ 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ്. എൻട്രി ലെവൽ വേരിയന്റുകളിൽ 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 82 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളോടെയാണ് വരുന്നത് . 82 ബിഎച്ച്പി പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്‍മിഷനിൽ ലഭ്യമാണ്.