പുതുതലമുറ ടൊയോട്ട ഫോർച്യൂണർ 2026-ൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. പുതിയ ഹിലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ, പുതിയ സവിശേഷതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള എഞ്ചിൻ സജ്ജീകരണവും ട്രാൻസ്മിഷൻ ഓപ്ഷനുകളും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
2009-ൽ ആദ്യമായി പുറത്തിറക്കിയ ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ വൻ മാറ്റമാണ് വരുത്തിയത്. ഈ 7 സീറ്റർ എസ്‌യുവി അതിന്റെ ഓഫ്-റോഡ് കഴിവുകൾ, ശക്തമായ എഞ്ചിൻ, റോഡ് സാന്നിധ്യം, കരുത്തുറ്റ ഡിസൈൻ, പ്രീമിയം ഇന്റീരിയർ, ബ്രാൻഡ് മൂല്യം എന്നിവയാൽ ശ്രദ്ധേയമാണ്. ഈ ഗുണങ്ങൾ നിരവധി വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം മൂന്ന്-വരി എസ്‌യുവി എന്ന സ്ഥാനം നിലനിർത്താൻ ഫോർച്യൂണറിനെ സഹായിച്ചു. അരങ്ങേറ്റം മുതൽ, ഫോർച്യൂണറിന് നിരവധി ചെറിയ അപ്‌ഡേറ്റുകളും പൂർണ്ണ തലമുറ അപ്‌ഗ്രേഡും ലഭിച്ചു. ഇതിന്റെ രണ്ടാം തലമുറ മോഡൽ 2016-ൽ അവതരിപ്പിച്ചു. ഇപ്പോൾ മറ്റൊരു പ്രധാന അപ്‌ഗ്രേഡിന് തയ്യാറാണ് വാഹനം.
ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഇതുവരെ ഔദ്യോഗികമായി ലോഞ്ച് ടൈംലൈൻ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പുതുതലമുറ ടൊയോട്ട ഫോർച്യൂണർ 2026 ൽ അരങ്ങേറ്റം കുറിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. എസ്‌യുവിയുടെ മൂന്നാംതലമുറ മോഡൽ പുതിയ ടൊയോട്ട ഹിലക്‌സിൽ നിന്ന് ഡിസൈൻ സൂചനകളും സവിശേഷതകളും സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ.
പുതുതലമുറ ഫോർച്യൂണറിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും പുതിയ ഹിലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കാം. പിക്കപ്പ് ട്രക്കിന്റെ ചോർന്ന രേഖാചിത്രങ്ങൾ അതിന്റെ പൂർണ്ണമായും പരിഷ്‍കരിച്ച ഫ്രണ്ട് ഫാസിയ വെളിപ്പെടുത്തുന്നു, അതിൽ ഒരു വലിയ ഗ്രിൽ, പുരികത്തിന്റെ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, അവയെ ബന്ധിപ്പിക്കുന്ന ഒരു ഫലകം, പരിഷ്‍കരിച്ച ബമ്പർ, എഡിഎഎസിനുള്ള ഒരു സംയോജിത റഡാർ മൊഡ്യൂൾ തുടങ്ങിയവ ഉൾപ്പെടുന്നു. പുതിയ ഹിലക്സിൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും പുതിയ എൽഇഡി ടെയിൽലൈറ്റുകളും ഉണ്ടാകും.
ചോർന്ന ഇന്റീരിയർ ചിത്രങ്ങൾ പൂർണ്ണമായും പുതിയ ഡാഷ്‌ബോർഡും സെന്റർ കൺസോളും കാണിക്കുന്നു. വലിയ, ഫ്രീ സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ഏകദേശം 12-14 ഇഞ്ച് അളക്കുന്നു), ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ (ഏകദേശം 10 ഇഞ്ച് വലുപ്പം) എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. പിക്കപ്പിൽ എച്ച്‍യുഡി (ഹെഡ്-അപ്പ് ഡിസ്‌പ്ലേ), വെന്റിലേറ്റഡ് സീറ്റുകൾ, നിരവധി പ്രീമിയം സവിശേഷതകൾ എന്നിവയും ലഭിച്ചേക്കാം. ഈ സവിശേഷതകളെല്ലാം ഇന്ത്യ-സ്പെക്ക് പുതിയ ടൊയോട്ട ഫോർച്യൂണറിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിൽ, പുതിയ ടൊയോട്ട ഫോർച്യൂണർ നിലവിലുള്ള എഞ്ചിൻ സജ്ജീകരണം 201 bhp, 2.8L ടർബോ ഡീസൽ, നിയോ ഡ്രൈവ് 48V മൈൽഡ് ഹൈബ്രിഡ് എന്നിവ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ട്രാൻസ്‍മിഷൻ ഓപ്ഷനുകൾ പുതിയ തലമുറ മോഡലിലും തുടരാൻ സാധ്യതയുണ്ട്.
